‘അറബിക്കഥ’യ്ക്കും ‘ഡയമണ്ട് നെക്ലെയ്സി’നും ശേഷം ദുബായ് പശ്ചാത്തലത്തിൽ വീണ്ടുമൊരു ചിത്രവുമായി ലാൽ ജോസ്
അറബിക്കഥയ്ക്കും, ഡയമണ്ട് നെക്ലെയ്സിനും ശേഷം പുതിയ ചിത്രം ഒരുക്കാൻ ദുബായിൽ എത്തിയിരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. ദുബായിൽ നിന്നുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ലാൽ ജോസ് പുതിയ ചിത്രത്തിന്റെ വിശേഷം പ്രേക്ഷകരിലേക്ക് എത്തിച്ചത്.
‘വീണ്ടും ദുബായിലേക്ക്.. അറബിക്കഥക്കും ഡയമണ്ട് നെക്ലെയ്സിനും ശേഷം ദുബായിൽ ചിത്രീകരിക്കുന്ന ഒരു മുഴുനീള സിനിമ. ഡിസംബർ പകുതിയോടെ ഷൂട്ടിങ്ങ്. പ്രി പ്രൊഡക്ഷൻ കാലത്തെ ഒരു അറേബ്യൻ സൈക്കിൾ സവാരിയുടെ വിശേഷങ്ങൾ ആദ്യം പറയാം..സിനിമയുടെ വിശദാംശങ്ങൾ പിന്നാലെ അറിയിക്കാം’- ലാൽ ജോസ് കുറിക്കുന്നു. കുറിപ്പിനൊപ്പം പങ്കുവെച്ചിരിക്കുന്ന വിഡിയോയിൽ അറേബ്യൻ സൈക്കിൾ സവാരിയിലാണ് സംവിധായകൻ.
ലാൽ ജോസ് സംവിധാനം നിർവ്വഹിച്ച് 2007-ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു അറബിക്കഥ. ഇന്ത്യയിലും ദുബായിലും ഇത് ഒരു വിജയ ചിത്രമായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ ശ്രീനിവാസനായിരുന്നു നായകനായി എത്തിയത്. അതുപോലെ പ്രവാസി മലയാളികളുടെ ബുദ്ധിമുട്ടികളുടെ യാഥാർഥ്യത്തിലേക്കും ഈ ചിത്രം വെളിച്ചം വിതറി.
Read More: ആ വയലിൻ തന്ത്രികളും നിശ്ചലമായി; ടി എൻ കൃഷ്ണൻ ഓർമ്മയാകുമ്പോൾ
ദുബായ് പശ്ചാത്തലത്തിൽ 2012-ൽ പുറത്തിറങ്ങിയ സിനിമയാണ് ഡയമണ്ട് നെക്ലെയ്സ്. ഫഹദ് ഫാസിൽ, സംവൃത സുനിൽ, ഗൗതമി നായർ, അനുശ്രീ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലാൽ ജോസിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയായിരുന്നു ഈ ചിത്രം.
Story highlights- lal jose about new movie