‘ഇരിപ്പ് കണ്ടാൽ ഒരു വൻ തമ്മിൽതല്ല് കഴിഞ്ഞ് ഇരിക്കുകയാണെന്ന് പറയുകയേയില്ല’- സഹോദരനൊപ്പമുള്ള ചിത്രവുമായി മഞ്ജു വാര്യർ
മലയാള സിനിമയിലെ ജനപ്രിയ നായികയാണ് മഞ്ജു വാര്യർ. ഏത് വേഷവും തന്റേതായ ശൈലിയിൽ അവതരിപ്പിക്കാനുള്ള മഞ്ജു വാര്യരുടെ മികവ് വർഷങ്ങളായി മലയാള സിനിമയുടെ മുതൽക്കൂട്ടാണ്. സമൂഹമാധ്യമങ്ങൾ ഇല്ലാത്ത കാലത്തും അതിനുശേഷവും കാലത്തിനൊപ്പം സഞ്ചരിക്കുന്ന നടിയാണ് മഞ്ജു വാര്യർ. സിനിമാ വിശേഷങ്ങളും രസകരമായ ഓർമ്മകളുമെല്ലാം മഞ്ജു വാര്യർ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, സഹോദരൻ മധു വാര്യർക്കൊപ്പമുള്ള ഓർമ്മചിത്രം പങ്കുവയ്ക്കുകയാണ് നടി.
‘ഇരിപ്പ് കണ്ടാൽ ഒരു വൻ തമ്മിൽതല്ല് കഴിഞ്ഞ് ഇരിക്കുകയാണെന്ന് പറയുകയേയില്ല അല്ലേ ചേട്ടാ..ലളിതവും സുന്ദരവുമായ ത്രോബാക്ക്’ എന്നാണ് ചിത്രത്തിനൊപ്പം മഞ്ജു വാര്യർ കുറിച്ചിരിക്കുന്നത്. മഞ്ജുവിനെ നായികയാക്കി മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന സിനിമയുടെ പേര് ചേട്ടനൊപ്പമുള്ള ചിത്രത്തിലും മഞ്ജു വാര്യർ സൂചിപ്പിക്കുന്നു.
ലോക്ക് ഡൗൺ സമയത്ത് സഹോദരി മഞ്ജു വാര്യർക്കൊപ്പമുള്ള കുട്ടികൾ ഓർമ്മകൾ മധു വാര്യർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. അച്ഛന്റെ കൈകളിൽ ഇരിക്കുന്ന മധു വാര്യരുടെയും മഞ്ജു വാര്യരുടെയും ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.
Read More:വിലയേറെയാണ് ഓരോ ജീവനും; ശ്രദ്ധനേടി ‘പ്രാണന്’
അതേസമയം, നടനിൽ നിന്നും സംവിധായകനിലേക്ക് ചുവടുവെച്ചിരിക്കുകയാണ് മധു വാര്യർ. സഹോദരിയായ മഞ്ജു വാര്യരാണ് ‘ലളിതം, സുന്ദരം’ എന്ന ചിത്രത്തിൽ നായികയാകുന്നത്. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ബിജു മേനോൻ ആണ് ‘ലളിതം, സുന്ദര’ത്തിൽ നായകനാകുന്നത്.
Story highlights- manju warrier and madhu warrier