നെടുമാരനെ വിറപ്പിച്ച ആ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്; മോഹന്‍ ബാബുവിന് ഹൃദയം നിറഞ്ഞ നന്ദിയുമായി സൂര്യ
തമിഴ് ചലച്ചിത്ര താരം സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘സൂരരൈ പോട്രു’. ഭാഷാഭേദമന്യേ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രം നേടുന്നതും. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്.
ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടേയും പ്രകടനം ഏറെ പ്രശംസനീയമാണ്. സൂര്യ അവതരിപ്പിച്ച നെടുമാരന് എന്ന കഥാപാത്രത്തെ വിറപ്പിച്ചു നിര്‍ത്തുന്ന എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ഭക്തവല്‍സലം നായിഡു എന്ന കഥാപാത്രവും മികച്ച സ്വീകാര്യത നേടി. തെലുങ്കിലെ ശ്രദ്ധേയനായ മോഹന്‍ ബാബുവാണ് ഈ കഥാപാത്രത്തെ അനശ്വരമാക്കിത്. സൂര്യയും സൂരരൈ പോട്രു ടീമും ചേര്‍ന്ന് നന്ദി പറഞ്ഞിരിക്കുകയാണ് ഹോമന്‍ ബാബുവിന്.
Read more: അർജുൻ അശോകന്റെ നായികയായി സംയുക്ത മേനോൻ- ‘വൂൾഫ്’ ടൈറ്റിൽ പോസ്റ്റർ
അതേസമയം സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. എഴുത്തുകാരനും എയര്‍ ഡെക്കാണ് സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര് ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂര്യയുടെ 2 ഡി എന്റര്ടെയ്ന്മെന്റ്, സിഖിയ എന്റര്ടെയ്ന്മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതും. മലയാളികളുടെ പ്രിയതാരങ്ങളായ ഉര്‍വശിയും, അപര്‍ണ ബാലമുരളിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
Story highlights: Mohan Babu in Soorarai Pottru