ഭാര്യ സുചിത്രയ്ക്കൊപ്പം ദുബായിലെ പുതിയ വീട്ടില്‍ മോഹന്‍ലാല്‍, ഒപ്പം പ്രിയപ്പെട്ട അതിഥിയും

സിനിമയില്‍ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ ദുബായില്‍ പുതിയ വീട് വാങ്ങിയതിന്റെ വിശേഷങ്ങളായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നത്. ഇപ്പോഴിതാ പുതിയ ഫ്ളാറ്റില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നു.
മോഹന്‍ലാലിനൊപ്പം സുചിത്രയുമുണ്ട് ഫ്ളാറ്റില്‍. താരത്തിന്റെ ആദ്യസിനിമയായ തിരനോട്ടത്തിന്റെ സംവിധായകനും അടുത്ത സുഹൃത്തുമായ അശോക് കുമാറും വീട്ടിലെത്തി. അശോക് കുമാറിന്റെ ബാര്യ ബീന അശോക് ആണ് ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
Read more: കൊവിഡ്ക്കാലം കുടുംബത്തിന്റെ താളം തെറ്റിച്ചപ്പോള്‍ ചായ വില്‍ക്കാനിറങ്ങിയ 14-കാരന്
ദുബായില്‍ ആര്‍പി ഹൈറ്റ്സിലാണ് മോഹന്‍ലാലിന്റെ പുതിയ അപ്പാര്‍ട്ട്മെന്റ്. ദുബായ് ഷോപ്പിങ് മാളിന്റെ സമീപത്താണ് ഈ അപ്പാര്‍ട്ട്മെന്റ്. ആകര്‍ഷണീയമായ ലൊക്കേഷനാണ് അപ്പാര്‍ട്ട്മെന്റിലെ പ്രധാന ആകര്‍ഷണം.
Story highlights: Mohanlal family with Ashok Kumar photos