ഒറ്റരാത്രികൊണ്ട് മരുഭൂമിയുടെ നടുവിൽ രൂപംകൊണ്ട തടാകം; കാരണം അറിയാതെ ഗവേഷകർ
ഒരു രാത്രികൊണ്ട് എന്ത് സംഭവിക്കാനാണ് എന്ന് ചിന്തിക്കുന്നവർ അറിയാൻ, ഒരു രാത്രികൊണ്ട് പലതും സംഭവിക്കും…അതിന് ഏറ്റവും വലിയ ഉദാഹരമാണ് ടൂണിഷ്യയിൽ ഒറ്റരാത്രികൊണ്ട് രൂപംകൊണ്ട തടാകം. 2014 ഓഗസ്റ്റിലാണ് ടൂണിഷ്യയിൽ ഇത്തരത്തിൽ ഒരു തടാകം രൂപംകൊണ്ടത്. കടുത്ത വരൾച്ചയുടെ കാലഘട്ടത്തിലാണ് ടൂണിഷ്യയിൽ ഇത്തരത്തിൽ ഒരു തടാകം രൂപംകൊണ്ടത്. എന്നാൽ ഇതിന് പിന്നിലെ കാരണം ഇതുവരെയും വ്യക്തമല്ല.
മെഹ്ദി ബിലേല് എന്ന സ്വദേശിയാണ് ആദ്യമായി ഈ തടാകം കാണുന്നത്. ടൂണിഷ്യൻ സ്വദേശിയായ മെഹ്ദി ബിലേല് സ്ഥിരമായി മരുഭൂമിയുടെ നടുവിലൂടെ യാത്ര ചെയ്യാറുണ്ട്. എന്നാൽ അപ്പോഴൊന്നും അവിടെ അങ്ങനെ ഒരു തടാകം കണ്ടിരുന്നില്ല. എന്നാൽ ഒരിക്കൽ യാത്രക്കിടെ പതിവില്ലാതെ മരുഭൂമിയുടെ നടുവിലായി ഒരു കാഴ്ചകണ്ടു. മരുഭൂമിയിലെ മരുപ്പച്ച എന്ന പ്രതിഭാസമായിരിക്കും എന്നാണ് ആദ്യം മെഹ്ദി ബിലേല് കരുതിയത്. എന്നാൽ അതിനടുത്തേക്ക് എത്തിയപ്പോൾ മാത്രമാണ് അതൊരു വലിയ തടാകമാണെന്ന് ബിലേല് അറിഞ്ഞത്.
ആ സ്ഥലത്ത് അത്തരത്തിൽ ഒരു തടാകം അതുവരെ കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഒറ്റരാത്രികൊണ്ട് സൃഷ്ടിക്കപ്പെട്ട തടാകത്തിന്റെ വാർത്ത പെട്ടന്ന് തന്നെ ആളുകളിലേക്ക് പടർന്നു. പിന്നീട് നിരവധിപ്പേർ ഈ സ്ഥലം കാണാനും കേട്ടറിഞ്ഞത് സത്യമാണോ എന്നറിയാനുമായി എത്തി. ലാക് ഡി ഗഫ്സ അല്ലെങ്കില് ഗഫ്സ ബീച്ച് എന്നാണ് ഒറ്റരാത്രികൊണ്ട് രൂപംകൊണ്ട തടാകത്തെ അവിടുത്തുകാർ വിളിക്കുന്നത്.
അതേസമയം കടുത്ത വരൾച്ചയ്ക്കിടെ രൂപംകൊണ്ട തടാകത്തെക്കുറിച്ചുള്ള വാർത്തകൾ ഇപ്പോഴും നിഗൂഢമായിത്തന്നെ തുടരുകയാണ്.
Read also:സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്തവൾ രണ്ട് ഗ്രാമങ്ങളുടെ സർപഞ്ച് ആയപ്പോൾ; മാതൃകയാണ് കവിത
തടാകത്തിലെ വെള്ളത്തിൽ ഫോസ്ഫേറ്റുകൾ നിറഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇവിടെ ഇറങ്ങുന്നതും നീന്തുന്നതും അപകടകരമാണ്. എങ്കിലും ഇവിടെ എത്തുന്നവരിൽ പലരും വെള്ളത്തിൽ ഇറങ്ങി നീന്താറുണ്ട്.
Story Highlights: mysterious lake in tunisia