പൃഥ്വിയുടെ ‘കോൾഡ് കേസ്’ ലുക്കിന് കമന്റ് ചെയ്ത് നസ്രിയ; ഏറ്റെടുത്ത് പ്രേക്ഷകരും

വെള്ളിത്തിരയ്ക്കപ്പുറവും ചലച്ചിത്ര താരങ്ങളുടെ സുഹൃത്ത് ബന്ധങ്ങൾ നീണ്ടുനിൽക്കാറുണ്ട്. അത്തരത്തിൽ ഏറെ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് നസ്രിയ ഫഹദും പൃഥ്വിരാജ് സുകുമാരനും. നസ്രിയ തനിക്ക് സ്വന്തം സഹോദരിയെപോലെയാണെന്ന് പൃഥ്വിരാജ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിന് നസ്രിയ നൽകിയ കമന്റാണ് സോഷ്യൽ ലോകത്ത് ഏറെ ശ്രദ്ധ നേടുന്നത്.

‘മൈ ഹാൻസം ബ്രദർ’ എന്നാണ് പൃഥ്വിയുടെ ചിത്രത്തിന് നസ്രിയ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘കോള്‍ഡ് കേസ്’ എന്ന ചിത്രത്തിൽ എസിപി സത്യജിത് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.

Read also:‘കതിര്‍മണ്ഡപ’ത്തിലെ ആ കൊച്ചുസുന്ദരി ഇന്ന് തെന്നിന്ത്യയുടെ പ്രിയതാരം

തനു ബാലക്ക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. അദിതി ബാലനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story Highlights :nazriya comment on prithviraj cold case movie stills goes viral