ചലച്ചിത്രതാരം ഉര്‍വശിയുടെ 28 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അഭിമുഖ വീഡിയോ ശ്രദ്ധനേടുന്നു

Old Interview of Urvashi

സൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ സൂരരൈ പോട്രു മികച്ച സ്വീകാര്യത നേടി മുന്നേറുമ്പോള്‍ കൈയടി നേടുകയാണ് ഉര്‍വശിയും. ഇതിനുപുറമെ പുത്തന്‍ പുതുകാലൈ, മുക്കുത്തി അമ്മന്‍ എന്നീ ചിത്രങ്ങളിലെ ഉര്‍വശിയുടെ അഭിനയവും പ്രശംസകള്‍ ഏറ്റുവാങ്ങുന്നു. ഇപ്പോഴിതാ താരത്തിന്റെ ഒരു പഴയകാല അഭിമുഖ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.

28 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1992-ല്‍ ഉര്‍വശി ഗള്‍ഫില്‍ എത്തിയപ്പോള്‍ എടുത്ത ഒരു അഭിമുഖത്തിന്റെ വീഡിയോയാണ് ഇത്. ഖത്തറിലെ കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം പന്താവൂര്‍ സ്വദേശി മുഹമ്മദ് ഉണ്ണിയെന്ന ഏ വി എം ഉണ്ണിയാണ് അഭിമുഖം സംഘടിപ്പിച്ചത്.

Read more: ‘സൂരരൈ പോട്രി’ലെ മിനിറ്റുകൾ മാത്രമുള്ള പൈലറ്റിനെ കണ്ടെത്തി സോഷ്യൽ മീഡിയ; വർഷ നായരുടെ വിശേഷങ്ങൾ

അതേസമയം മികച്ച പ്രതികരണമാണ് സൂരരൈ പോട്രു എന്ന ചിത്രം നേടുന്നത്. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ ഒ ടി ടി പ്ലാറ്റ്‌ഫോമായി ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. മലയാളികളുടെ പ്രിയതാരം അപര്‍ണ ബാലമുരളിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം.

Story highlights: Old Interview of Urvashi