‘സൂരരൈ പോട്രി’ലെ മിനിറ്റുകൾ മാത്രമുള്ള പൈലറ്റിനെ കണ്ടെത്തി സോഷ്യൽ മീഡിയ; വർഷ നായരുടെ വിശേഷങ്ങൾ

November 16, 2020

‘സൂരരൈ പോട്രി’ലെ ഓരോ കഥാപാത്രങ്ങളും സിനിമയിൽ ശക്തമായ സാന്നിധ്യങ്ങളാണ്. സൂര്യക്കും, അപർണയ്ക്കും, ഉർവ്വശിക്കും പുറമെ ഓരോ കഥാപാത്രങ്ങളും വളരെയധികം ശ്രദ്ധനേടി.  എയർ ഡെക്കാൻ എന്ന ലോ ബഡ്ജറ്റ് എയർലൈൻസ് സ്ഥാപകനായ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതകഥ പങ്കുവെച്ച സിനിമയിൽ നിമിഷങ്ങൾ മാത്രമുള്ളുവെങ്കിലും വളരെയധികം ശ്രദ്ധ നേടിയ കഥാപാത്രമാണ് വനിതാ പൈലറ്റിന്റേത്. ഡയലോഗുകളില്ലാതെ പ്രേക്ഷക മനസിൽ കയറിയ ഈ പൈലറ്റ് കഥാപത്രം അവതരിപ്പിച്ച വ്യക്തിയെ സമൂഹമാധ്യമങ്ങൾ കണ്ടെത്തിയിരിക്കുകയാണ്.

വർഷ നായർ എന്ന യുവതിയാണ് പൈലറ്റായി എത്തിയത്. മാത്രമല്ല, ഇവർ യഥാർത്ഥത്തിൽ പൈലറ്റാണ്. ചെന്നൈ സ്വദേശിയായ വർഷ ഇൻഡിഗോയിലെ പൈലറ്റായാണ് ജോലി ചെയ്യുന്നത് . ഭർത്താവ് ലോഗേഷ് എയർ ഇന്ത്യയിൽ പൈലറ്റാണ്. സംവിധായിക സുധ കൊങ്കരയുടെ ക്ഷണം സ്വീകരിച്ചാണ് വർഷ സിനിമയിലേക്ക് എത്തിയത്.

കേരളത്തിൽ പൊന്നാനിയിലാണ് വർഷയുടെ കുടുംബവേരുകൾ. വിമാനത്തിൽ നിന്നും ചിരിയോടെ ഇറങ്ങിവരുന്ന വർഷയുടെ ചിത്രങ്ങൾ വളരെവേഗത്തിലാണ് ശ്രദ്ധ നേടിയത്. പിന്നാലെ വർഷയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ചിത്രങ്ങളും സമൂഹമാധ്യമങ്ങൾ കണ്ടെത്തുകയായിരുന്നു.

Read More: ‘എന്റെ പ്രിയപ്പെട്ട പെൺകുട്ടിയ്‌ക്കൊപ്പം’- ചിത്രങ്ങൾ പങ്കുവെച്ച് നസ്രിയ

2ഡി എന്റര്‍ടൈന്‍മെന്റ്സും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സ്‌പൈസ് ജെറ്റുമായി സഹകരിച്ചാണ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ നടന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ 70 കുട്ടികൾക്ക് സൗജന്യ വിമാനയാത്രയും ഒരുക്കിയിരുന്നു.

Story highlights- women pilot in surarai potru