നെടുമാരനായി അക്ഷയ് കുമാർ; ലൊക്കേഷൻ ചിത്രങ്ങൾ ശ്രദ്ധനേടുന്നു

May 31, 2022

ബോളിവുഡിന് പുറമെ മലയാള സിനിമ മേഖലയിൽ അടക്കം നിരവധി ആരാധകരുള്ള ചലച്ചിത്രതാരമാണ് അക്ഷയ് കുമാർ. അതുകൊണ്ടുതന്നെ താരത്തിന്റെ ചിത്രങ്ങളെ ഏറെ ആവേശത്തോടെയാണ്ആരാധകർ സ്വീകരിക്കുന്നതും. ഈ അടുത്ത കാലങ്ങളിലായി ഏറ്റവുമധികം വിജയചിത്രങ്ങൾ ചെയ്ത ബോളിവുഡ് നായകനാണ് അക്ഷയ് കുമാർ. ഇപ്പോഴിതാ സൂര്യ നായകനായ ‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ വേഷമിടുന്ന തിരക്കിലാണ് താരം.

ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സുധ കൊങ്കര തന്നെ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ അക്ഷയ് കുമാറിന്റെ ലുക്കും ശ്രദ്ധനേടുകയാണ്. അപർണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി എത്തുന്നത് രാധിക മദൻ ആണ്. സൂര്യയുടെ 2ഡി എന്റര്‍ടൈന്‍മെന്റ്സും വിക്രം മൽഹോത്ര എന്റർടെയ്ൻമെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിമാനക്കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് സിനിമയുടെ മുഖ്യപ്രമേയം.

Read Also: ‘ഏറ്റവുമധികം സ്നേഹിക്കുന്ന ആളെയാണ് ഈ കേസിൽ തോൽപ്പിക്കേണ്ടത്..’- ‘വാശി’ ടീസർ

സൂര്യയുടെ അമ്മയുടെ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ചത് ഉർവശിയാണ്. മോഹന്‍ റാവു, പരേഷ് റാവല്‍, എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിച്ചിരുന്നു. അതേസമയം തമിഴിൽ മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരെ സ്വീകരിച്ച ചിത്രമാണ് സുരരൈ പോട്രു. അതേ ചിത്രം ബോളിവുഡിലേക്ക് എത്തുമ്പോൾ ആരാധകരുടെ ആവേശം വാനോളമാണ്.

Story highlights- akshay kumar as nedumaran