‘ഏറ്റവുമധികം സ്നേഹിക്കുന്ന ആളെയാണ് ഈ കേസിൽ തോൽപ്പിക്കേണ്ടത്..’- ‘വാശി’ ടീസർ

May 28, 2022

ടൊവിനോ തോമസും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘വാശി’. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ എത്തി. വിഷ്ണു ജി രാഘവ് രചനയും സംവിധാനവും നിർവ്വഹിച്ച ‘വാശി’യിൽ ടൊവിനോ തോമസും കീർത്തി സുരേഷും എബിൻ മാത്യുവും മാധവി മോഹനുമായി എത്തുന്നു. എബിൻ മാത്യു, മാധവി മോഹൻ എന്നിവർ അഭിഭാഷകരാണ്.

ജാനിസ് ചാക്കോ സൈമണാണ് വാശിയുടെ കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്ററായി മഹേഷ് നാരായണൻ എത്തിയിരിക്കുന്നു. കൈലാസ് മേനോൻ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിന് വിനായക് ശശികുമാറാണ് വരികൾ രചിച്ചിരിക്കുന്നത്. സാബു മോഹൻ കലയും ദിവ്യ ജോർജ്ജ് വസ്ത്രാലങ്കാരവും നിർവ്വഹിച്ചു. പി വി ശങ്കറാണ് മേക്കപ്പ് മാൻ.

കീർത്തി സുരേഷ് നായികയായി ഒരു മലയാള സിനിമ റിലീസ് ചെയ്തിട്ട് ഏഴ് വർഷത്തിലേറെയായി. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാറിലും നടി ഒരു പ്രധാന വേഷം ചെയ്തിരുന്നു. അതിനാൽ തന്നെ വാശി കീർത്തി സുരേഷ് ആരാധകർക്ക് വലിയൊരു സർപ്രൈസ് തന്നെയായിരിക്കും.

Read Also: മികച്ച നടനുള്ള പുരസ്‌കാരങ്ങൾ പങ്കിട്ട് ജോജുവും ബിജു മേനോനും, മികച്ച നടി രേവതി

അതേസമയം, ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിലെ മനോഹരമായ ഒരു ഗാനം ആസ്വാദകരിലേക്ക് എത്തിയിരുന്നു. കൈലാസ് മേനോൻ ഈണം പകർന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. സിതാര കൃഷ്ണകുമാറും അഭിജിത്ത് അനിൽകുമാറും ചേർന്നാണ് ‘’യാതൊന്നും പറയാതെ’ എന്ന ശ്രുതിമധുരമായ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം സംഗീത പ്രേമികളുടെ ശ്രദ്ധ ആകർഷിച്ചു.

Story highlights- Vaashi – Official Teaser