ഹോളിവുഡിൽ സജീവമായി പ്രിയങ്ക ചോപ്ര; ശ്രദ്ധേയമായി പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ

ബോളിവുഡ് സിനിമ പ്രേമികളുടെ ഇഷ്ടനായികയായ പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ നേടുന്നത്. പ്രിയങ്ക ചോപ്ര പ്രധാന വേഷത്തിൽ എത്തുന്ന ഹോളിവുഡ് സിനിമ ‘വി കാൻ ബി ഹീറോസ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പുറത്തുവരുന്ന ചിത്രം റോബർട്ട് റോഡിഗ്രസ് ആണ് സംവിധാനം ചെയ്യുന്നത്.

അതേസമയം ഹോളിവുഡിൽ കൈ നിറയെ ചിത്രങ്ങളുമായി തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു പ്രിയങ്ക ചോപ്ര. ജിം സ്‌ട്രോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി സാം ഹ്യൂഗനും കനേഡിയൻ ഗായിക സെലിൻ ഡിയോണിനും ഒപ്പം വേഷമിടാൻ ഒരുങ്ങുന്നതിന്റെ വിശേഷങ്ങളും താരം നേരത്തെ പങ്കുവെച്ചിരുന്നു. 

‘വിശിഷ്ടരായ ഇത്തരം ആളുകളുമായി ഈ അത്ഭുതകരമായ സിനിമ ആരംഭിക്കുന്നതിൽ വളരെയധികം ആവേശമുണ്ട്! ജിം സ്‌ട്രോസ്, സാം ഹ്യൂഗൻ, സെലിൻ ഡിയോൺ. ഇത് എനിക്ക് വലിയ അംഗീകാരമാണ്’- പ്രിയങ്ക കുറിച്ചു.

Read also:76 കുട്ടികൾക്ക് രക്ഷകയായ പൊലീസ് ഓഫീസർ; സല്യൂട്ട് അടിച്ച് സോഷ്യൽ ലോകം

പ്രിയങ്ക ചോപ്രയുടേതായി ഒരുങ്ങുന്ന മറ്റൊരു ഹോളിവുഡ് ചിത്രമാണ് മാട്രിക്സ് 4. ‘മാട്രിക്സ് 4’ന്റെ ചിത്രീകരണത്തിനിടെ പ്രിയങ്ക ഗോൾഫ് കളിക്കുന്നതിന്റെ ഒരു വീഡിയോ ആരാധകർക്കായി നേരത്തെ പങ്കുവെച്ചിരുന്നു. പ്രിയങ്കയെ കൂടാതെ ‘മാട്രിക്സ് 4’ ൽ കീനു റീവ്സ്, കാരി-ആൻ മോസ്, നീൽ പാട്രിക് ഹാരിസ്, ജോനാഥൻ ഗ്രോഫ് എന്നിവരും അഭിനയിക്കുന്നുണ്ട്.

2019ൽ പ്രദർശനത്തിന് എത്തിയ ‘ദി സ്കൈ ഈസ് പിങ്ക്’ എന്ന ബോളിവുഡ് ചിത്രത്തിലാണ് പ്രിയങ്ക ഏറ്റവും ഒടുവിൽ അഭിനയിച്ചത്. പോപ്പ് ഗായകനായ നിക്ക് ജൊനാസിനെ വിവാഹം ചെയ്ത പ്രിയങ്ക ലോസ് ഏഞ്ചൽസിലെ വീട്ടിലാണ് ഇപ്പോൾ താമാസം. 

Story Highlights: priyanka chopra we can be heroes teaser out