സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിച്ച് മോഹൻലാൽ

കേരളത്തിൽ ദീപാവലി ആഘോഷങ്ങൾ അത്ര വിപുലമല്ലെങ്കിലും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ അങ്ങനെയല്ല. പുത്തൻ വസ്ത്രവും, ദീപാലങ്കാരവും, മധുര പലഹാരവും, തുടങ്ങി ആവേശത്തിന്റെയും ആഘോഷത്തിന്റെയും ദിനമാണ് ദീപാവലി. കൊവിഡ് പ്രതിസന്ധി ആഘോഷങ്ങളുടെ തിളക്കം കുറച്ചെങ്കിലും ബോളിവുഡ് സിനിമാലോകത്ത് പാർട്ടികളും, പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനങ്ങളുമൊക്കെയായി താരങ്ങൾ സജീവമാണ്.

ഇത്തവണ നടൻ മോഹൻലാലിന് ഒരു ബോളിവുഡ് ദീപാവലി ആഘോഷമാണ് ലഭിച്ചത്. നടൻ സഞ്ജയ് ദത്തിന്റെ ദീപാവലി പാർട്ടിയിലേക്ക് മോഹൻലാലിനും ക്ഷണമുണ്ടായിരുന്നു. സഞ്ജയ് ദത്തിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രം മോഹൻലാലാണ് പങ്കുവെച്ചത്. സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്തും മോഹൻലാലിൻറെ സുഹൃത്തും ചിത്രങ്ങളിലുണ്ട്.

അതേസമയം, ദൃശ്യം 2 ചിത്രീകരണം പൂർത്തിയാക്കിയ ശേഷം മോഹൻലാൽ ദുബായിലേക്ക് യാത്ര പോയിരുന്നു. ഐപിഎൽ ഫൈനൽ പോരാട്ടത്തിന് സാക്ഷിയായ മോഹൻലാൽ. ദുബായിൽ പുതിയ വീട് വാങ്ങിയതായും റിപ്പോർട്ടുകൾ ഉണ്ട്.

Read More: അങ്കമാലിയിൽ നിന്നൊരു അഡാർ ലൗ- ശ്രദ്ധനേടി റോഷ്‌നയുടെയും കിച്ചു ടെല്ലസിന്റെയും വിവാഹ നിശ്ചയ വീഡിയോ

ശ്വാസകോശ അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. അടുത്തിടെയാണ് താരം രോഗമുക്തനായത്. അതുകൊണ്ടുതന്നെ വിപുലമായ ദീപാവലി ആഘോഷങ്ങളാണ് സഞ്ജയ് ദത്ത് ഒരുക്കിയതും. രോഗമുക്തനായി ഷൂട്ടിംഗിലേക്ക് ചേക്കേറിയിരിക്കുകയാണ് സഞ്ജയ് ദത്ത്. കെജിഎഫ്‌2 വിലൂടെയാണ് സഞ്ജയ് അസുഖത്തിന് ശേഷം അഭിനയം ആരംഭിക്കുന്നത്.

Story highlights- sanjay dutt and mohanlal celebrating Diwali