അങ്കമാലിയിൽ നിന്നൊരു അഡാർ ലൗ- ശ്രദ്ധനേടി റോഷ്‌നയുടെയും കിച്ചു ടെല്ലസിന്റെയും വിവാഹ നിശ്ചയ വീഡിയോ

അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിലേക്ക് എത്തിയ കിച്ചു ടെല്ലസിന്റെയും അഡാർ ലൗ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച റോഷ്‌നയുടെ വിവാഹ നിശ്ചയ വീഡിയോ ശ്രദ്ധനേടുന്നു. പെരിന്തൽമണ്ണ ഫാത്തിമ മാതാ ഫെറോന പള്ളിയിൽ വെച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്.

ഒമര്‍ ലുലു ചിത്രമായ ‘ഒരു അഡാറ് ലൗ’ എന്ന ചിത്രത്തിലൂടെയാണ് റോഷ്‌ന ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. ‘അങ്കമാലി ഡയറീസ്’ എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെയാണ് കിച്ചു ടെല്ലസ് പ്രേക്ഷകർക്ക് സുപരിചിതനായത്. പോർക്ക് വർക്കി എന്ന വേഷത്തിലാണ് കിച്ചു ടെല്ലസ് ചിത്രത്തിൽ അഭിനയിച്ചത്.

Read More: വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി സാനിയ ഇയ്യപ്പൻ- ചിത്രം ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’

 സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ‘ജല്ലിക്കട്ട്’ തുടങ്ങിയ ചിത്രങ്ങളിലും കിച്ചു ടെല്ലസ് അഭിനയിച്ചിരുന്നു. ‘ഒരു അഡാർ ലൗവി’ന് ശേഷം വർണ്യത്തിൽ ആശങ്ക, സുല്ല് തുടങ്ങിയ ചിത്രങ്ങളിലാണ് റോഷ്‌ന വേഷമിട്ടത്. സമൂഹമാധ്യമങ്ങളിലൂടെ റോഷ്‌നയായിരുന്നു വിവാഹവാർത്ത പങ്കുവെച്ചിരുന്നത്.

Story highlights- roshna and kichu engagement