അങ്കമാലി താരങ്ങൾക്കൊപ്പം തകർപ്പൻ നൃത്തവുമായി റോഷ്‌നയും കിച്ചുവും- വീഡിയോ

December 4, 2020

നടി റോഷ്‌ന ആൻ റോയിയും നടൻ കിച്ചു ടെല്ലസിന്റെയും വിവാഹം സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധനേടിയിരുന്നു. താരസമ്പന്നമായ വിവാഹ റിസപ്ഷന്റെ ചിത്രങ്ങളും വീഡിയോകളും റോഷ്‌നയും കിച്ചുവും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, വിവാഹ ചടങ്ങിനിടയിലെ നൃത്ത വീഡിയോ പങ്കുവയ്ക്കുകയാണ് റോഷ്‌ന.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ പാട്ടിനൊപ്പം ആ സിനിമയിലെ അഭിനേതാക്കളെല്ലാം ചേർന്നാണ് കിച്ചുവിനും റോഷ്‌നയ്ക്കുമൊപ്പം ചുവടുവെച്ചത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് കിച്ചു ടെല്ലസ് അഭിനയലോകത്തേക്ക് എത്തിയത്. ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെയാണ് റോഷ്‌ന ശ്രദ്ധേയയായത്.

 സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ‘ജല്ലിക്കട്ട്’ തുടങ്ങിയ ചിത്രങ്ങളിലും കിച്ചു ടെല്ലസ് അഭിനയിച്ചിരുന്നു. ‘ഒരു അഡാർ ലൗവി’ന് ശേഷം വർണ്യത്തിൽ ആശങ്ക, സുല്ല് തുടങ്ങിയ ചിത്രങ്ങളിലാണ് റോഷ്‌ന വേഷമിട്ടത്. സമൂഹമാധ്യമങ്ങളിലൂടെ റോഷ്‌നയായിരുന്നു വിവാഹവാർത്ത പങ്കുവെച്ചിരുന്നത്.

Read More: വധുവിന് കൊവിഡ് ബാധിച്ചു; വ്യത്യസ്ത രീതിയിൽ വിവാഹം ആഘോഷിച്ച് ദമ്പതികൾ, ചിത്രങ്ങൾ

‘1100 ദിവസത്തെ പ്രണയവും സൗഹൃദവും, അതെ ഞങ്ങൾ വിവാഹിതരാകുകയാണ്. സന്തോഷമുള്ളൊരു ജീവിതത്തിനായി കാത്തിരിക്കുകയാണ്. ട്രൂ ലവ് ഇപ്പോഴുമുണ്ടെന്നു തെളിയിച്ചതിനും എന്നെ ഇങ്ങനെ സ്നേഹിച്ചതിനും ഒരുപാട് നന്ദി, എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങൾക്കൊപ്പം വേണം’. വിവാഹ വാർത്ത പങ്കുവെച്ചുകൊണ്ട് റോഷ്‌ന കുറിച്ചതിങ്ങനെയാണ്.

Story highlights- roshna and kichu wedding dance