ബുര്‍ജ് ഖലീഫയോളം ഉയരത്തില്‍ കിങ് ഖാന് പിറന്നാള്‍ ആശംസ: വീഡിയോ

Shahrukh Khan birthday wishes in Burj Khalifa

അഭിനയം കൊണ്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരമാണ് ഷാരൂഖ് ഖാന്‍. രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ക്ക് അപ്പുറവുമുണ്ട് താരത്തിന് ആരാധകര്‍ ഏറെ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍. നിരവധിപ്പേരാണ് ബോളിവുഡിന്റെ കിങ് ഖാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയതും.

ഷാരൂഖ് ഖാന്റെ പിറന്നാള്‍ ദുബായ്-യും ആഘോഷമാക്കി. അതും ബുര്‍ജ് ഖലീഫയോളം ഉയരത്തിലുള്ള പിറന്നാള്‍ ആശംസയിലൂടെ. ലൈറ്റിങ് അലങ്കാരത്തോടെയാണ് ബുര്‍ജ് ഖലീഫയില്‍ ഷാരൂഖ് ഖാനായി പിറന്നാള്‍ ആശംസകള്‍ നിറഞ്ഞത്. ഹാപ്പി ബെര്‍ത്‌ഡേ ഷാരൂഖ് എന്ന് അലംകൃതമായ ബുര്‍ജ് ഖലീഫയ്ക്ക് മുന്നിലുള്ള ഷാരൂഖ് ഖാന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Read more: മകള്‍ പ്രാര്‍ത്ഥനയുടെ പിറന്നാള്‍ ചിത്രങ്ങളുമായി പൂര്‍ണിമ

‘ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്‌ക്രീനില്‍ എന്നെ കാണാന്‍ സാധിച്ചതില്‍ സന്തോഷം. നന്ദി മുഹമ്മദ്, എന്റെ അടുത്ത സിനിമയുടെ റിലീസിന് മുന്നേ വലിയ സ്‌ക്രീനില്‍ എന്നെ കാണിച്ചതിന്’ ഷാരൂഖ് ഖാന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

Story highlights: Shahrukh Khan birthday wishes in Burj Khalifa