മകള്‍ പ്രാര്‍ത്ഥനയുടെ പിറന്നാള്‍ ചിത്രങ്ങളുമായി പൂര്‍ണിമ

November 3, 2020
Prarthana Indrajith birthday celebration photos

താരകുടുംബത്തിലെ അംഗമായതുകൊണ്ടുതന്നെ മലയാളികള്‍ക്ക് അപരിചിതയല്ല പ്രാര്‍ത്ഥനാ ഇന്ദ്രജിത്ത്. ഇന്ദ്രജിത് സുകുമാരന്റേയും പൂര്‍ണിമ ഇന്ദ്രജിത്തിന്റേയും മകളാണ് പ്രാര്‍ത്ഥന. എന്നാല്‍ പാട്ടുപാടിയും നൃത്തം ചെയ്തുമെല്ലാം സൈബര്‍ ഇടങ്ങളില്‍ താരമാകാറുണ്ട് പാര്‍ത്ഥന. ഇപ്പോഴിതാ പ്രാര്‍ത്ഥനയുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പൂര്‍ണിമ. മല്ലിക സുകുമാരനും പൂര്‍ണിമയുടെ മാതാപിതാക്കളുമെല്ലാം നിറഞ്ഞു നില്‍ക്കുന്നു ചിത്രങ്ങളില്‍.

അതേസമയം ബോളിവുഡ് പിന്നണി ഗാനരംഗത്തേക്കും പ്രാര്‍ത്ഥന അരങ്ങേറ്റം കുറിച്ചു. ബിജോയ് നമ്പ്യാര്‍ സംവിധാനം നിര്‍വഹിക്കുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത് ബോളിവുഡ് പിന്നണി ഗാനരംഗത്തേക്ക് പ്രവേശിച്ചിരിക്കുന്നത്.

Read more: പ്രിയതമന് പൊന്നിൽ തീർത്ത പിറന്നാൾ സമ്മാനം ഒരുക്കി പ്രിയയും ഇസക്കുട്ടനും; വീഡിയോ

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തിയ മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ ‘ലാലേട്ടാ ലാ ലാ ലാ…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതും പ്രാര്‍ത്ഥന ഇന്ദ്രജിത് ആണ്. ഇതിനു പുറമെ കുട്ടന്‍ പിള്ളയുടെ ശിവരാത്രി, ഹെലന്‍ എന്നീ ചിത്രങ്ങളിലും പ്രാര്‍ത്ഥന ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

Story highlights: Prarthana Indrajith birthday celebration photos