വെള്ളരിപ്രാവുപോൽ വേദിക- മനംകവർന്ന് ചിത്രങ്ങൾ

ശൃംഗാരവേലൻ എന്ന ആദ്യ സിനിമയിലൂടെ തന്നെ മലയാള സിനിമയിൽ ഇടം നേടിയ നടിയാണ് വേദിക. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായ നടി സമൂഹമാധ്യമങ്ങളിലും ശ്രദ്ധേയയാണ്. ഇപ്പോഴിതാ, മനോഹരമായ ഫ്ലോറൽ പ്രിന്റ് സാരിയിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് നടി.
സാരിയോട് പ്രത്യേക പ്രണയം കാത്തുസൂക്ഷിക്കാറുള്ള വേദിക വെളുത്ത ഓർഗൻസ സാരിയിലാണ് തിളങ്ങുന്നത്. തെന്നിന്ത്യൻ സിനിമയിലെ ജനപ്രിയ നടിയാണ് വേദിക. 2013 ൽ ‘ശൃംഗാരവേലൻ’ എന്ന ചിത്രത്തിലൂടെയാണ് വേദിക മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ദിലീപിന്റെ നായികയായി അഭിനയിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റായി. പിന്നീട് കസിൻസ് എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനൊപ്പവും വേഷമിട്ടു.
മലയാളസിനിമയിലെ വേദികളുടെ ഏറ്റവും ശ്രദ്ധേയമായ സിനിമയാണ് ‘ജെയിംസ് & ആലീസ്’. റൊമാന്റിക് ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരന്റെ നായികയായാണ് വേദിക വേഷമിട്ടത്. ദിലീപിനൊപ്പം ‘വെൽക്കം ടു സെൻട്രൽ ജയിൽ’ എന്ന സിനിമയിലും വേദിക വേഷമിട്ടു.
Read More:ഹാലോവീൻ പാർട്ടിക്ക് ഒരുങ്ങിയ അല്ലു അർജുന്റെ കുട്ടികൾ- ശ്രദ്ധനേടി രസകരമായ ചിത്രങ്ങൾ
2005-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ‘മദ്രാസി’യിൽ അർജുൻ സാർജയോടൊപ്പം വേഷമിട്ടാണ് വേദിക അഭിനയരംഗത്തേക്ക് എത്തിയത്. ‘വിജയദശമി’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും തുടക്കം കുറിച്ചു.
Story highlights- vedika photoshoot