ഇളയദളപതിയായി 28 വർഷങ്ങൾ- വിജയ്ക്ക് സ്പെഷ്യൽ പോസ്റ്ററുമായി ‘മാസ്റ്റർ’ ടീം
തമിഴ് സിനിമാലോകത്ത് നടൻ വിജയ് അരങ്ങേറ്റം കുറിച്ചിട്ട് 28 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ക്യാമറയ്ക്ക് മുന്നിൽ ചടുലമായ ഭാവങ്ങളും ജീവിതത്തിൽ അങ്ങേയറ്റം വിനയത്തോടെയും ആരാധകരെ സമ്പാദിച്ച വിജയ്ക്ക് ആശംസകളുമായി നിരവധിപ്പേരെത്തി. ഇപ്പോഴിതാ, ചലച്ചിത്രമേഖലയിൽ 28 വർഷം പൂർത്തിയാക്കിയ വിജയ്ക്ക് ആശംസ അറിയിക്കുകയാണ് മാസ്റ്റർ സിനിമയുടെ അണിയറപ്രവർത്തകർ. എല്ലാവരേയും പ്രചോദിപ്പിച്ച് തുടരണമെന്ന് ‘മാസ്റ്റർ’ ടീം അദ്ദേഹത്തെ ആശംസിച്ചു.
വിജയ് നായകനായ ഹിറ്റ് ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ചേർത്തൊരു പോസ്റ്ററാണ് മാസ്റ്റർ ടീം പങ്കുവെച്ചത്. അതേസമയം, #28YearsOfBeIovedVlJAY എന്ന ഹാഷ്ടാഗിലൂടെ ട്വിറ്ററിൽ പ്രിയതാരത്തിന് 28 വർഷങ്ങൾ ആരാധകർ ആഘോഷമാകുകയാണ്. ആഘോഷങ്ങളോട് അനുബന്ധിച്ച് വിജയ്യുടെ പ്രസംഗങ്ങൾ, ചലച്ചിത്ര സംഭാഷണങ്ങൾ, സ്റ്റൈലിഷ് സ്റ്റില്ലുകൾ, വിജയ്യുടെ അവിസ്മരണീയമായ നിമിഷങ്ങൾ എന്നിവ ആരാധകർ പങ്കുവയ്ക്കുന്നുണ്ട്.
അതേസമയം, 1992ൽ പിതാവ് എസ് എ ചന്ദ്രശേഖർ സംവിധാനം ചെയ്ത ‘നാളെയാ തീർപ്പ്’ എന്ന ചിത്രത്തിലൂടെയാണ് വിജയ് അരങ്ങേറ്റം കുറിച്ചത്. കരിയറിൽ ആദ്യമായി പ്രൊഫസറുടെ വേഷം അവതരിപ്പിക്കുന്ന ‘മാസ്റ്റർ’ റിലീസിന് തയ്യാറെടുക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് കൊവിഡ് പ്രതിസന്ധി കാരണം നീളുകയാണ്.
Wishing our beloved #Thalapathy @actorvijay sir on completing 28 years in the industry 🎬🎬 Keep Inspiring Us 🤗🤗#28YearsOfBelovedVIJAY @Lalit_SevenScr pic.twitter.com/4RfzUQtPM2
— Seven Screen Studio (@7screenstudio) December 4, 2020
കൊവിഡ് പ്രതിസന്ധി കാരണം നേരിടുന്ന റീലീസ് കാലതാമസത്തെക്കുറിച്ച് ആരാധകർ നിരാശരാണെങ്കിലും, തിയേറ്ററുകളിൽ ചിത്രം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലുമാണ്. ‘മാസ്റ്റർ’ തിയേറ്റർ റിലീസ് തന്നെയാണെന്ന് സംവിധായകൻ ലോകേഷ് കനകരാജ് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.
Read More: 45 ദിവസംകൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കി ‘നിഴൽ’
‘മാസ്റ്റർ’ ഒരു ഗ്യാങ്സ്റ്റർ ചിത്രമായാണ് എത്തുന്നത്. ചിത്രം മുൻപ് നേരിട്ട് ഓടിടിയിൽ റിലീസ് ചെയ്യുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും നിർമാതാക്കൾ ചിത്രം ആദ്യം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
Story highlights- 28 years of vijay