അച്ഛന്റെ പട്ടാള യൂണിഫോം ധരിച്ച കുഞ്ഞുമിടുക്കി; ശ്രദ്ധനേടി താരത്തിന്റെ കുട്ടിക്കാല ചിത്രം
സിനിമ താരങ്ങളുടെ പഴയകാലത്തെ രസകരമായ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു സിനിമ താരത്തിന്റെ ബാല്യകാല ചിത്രമാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബോളിവുഡ് സിനിമ പ്രേമികളുടെ ഇഷ്ടനായിക പ്രിയങ്ക ചോപ്രയുടെ കുട്ടിക്കാല ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഏറെ കൗതുകം ജനിപ്പിക്കുന്നത്. അച്ഛന്റെ പട്ടാള യൂണിഫോം ധരിച്ച് നിൽക്കുന്ന കുറ്റിപെൺകുട്ടിയെയാണ് ചിത്രത്തിൽ കാണുന്നത്. ആർമിയിൽ ഡോക്ടറായി സേവനം അനുഷ്ടിച്ച വ്യക്തിയാണ് പ്രിയങ്കയുടെ പിതാവ് അശോക് ചോപ്ര.
പോപ്പ് ഗായകനായ നിക്ക് ജൊനാസിനെ വിവാഹം ചെയ്ത പ്രിയങ്ക ഇപ്പോൾ ഹോളിവുഡിലും സജീവമാകാൻ ഒരുങ്ങുകയാണ്. പ്രിയങ്ക ചോപ്ര പ്രധാന വേഷത്തിൽ എത്തുന്ന ഹോളിവുഡ് സിനിമ ‘വി കാൻ ബി ഹീറോസ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പുറത്തുവരുന്ന ചിത്രം റോബർട്ട് റോഡിഗ്രസ് ആണ് സംവിധാനം ചെയ്യുന്നത്. ജിം സ്‌ട്രോസ് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രത്തിൽ സാം ഹ്യൂഗനും കനേഡിയൻ ഗായിക സെലിൻ ഡിയോണിനും ഒപ്പം വേഷമിടാൻ ഒരുങ്ങുന്നതിന്റെ വിശേഷങ്ങളും താരം നേരത്തെ പങ്കുവെച്ചിരുന്നു.
Read also:വീണ്ടും ലോഹത്തൂൺ; ഇത്തവണ പ്രത്യക്ഷപ്പെട്ടത് രണ്ടെണ്ണം
പ്രിയങ്ക ചോപ്രയുടേതായി ഒരുങ്ങുന്ന മറ്റൊരു ഹോളിവുഡ് ചിത്രമാണ് മാട്രിക്സ് 4. ‘മാട്രിക്സ് 4’ന്റെ ചിത്രീകരണത്തിനിടെ പ്രിയങ്ക ഗോൾഫ് കളിക്കുന്നതിന്റെ ഒരു വീഡിയോ ആരാധകർക്കായി നേരത്തെ പങ്കുവെച്ചിരുന്നു. പ്രിയങ്കയെ കൂടാതെ ‘മാട്രിക്സ് 4’ ൽ കീനു റീവ്സ്, കാരി-ആൻ മോസ്, നീൽ പാട്രിക് ഹാരിസ്, ജോനാഥൻ ഗ്രോഫ് എന്നിവരും അഭിനയിക്കുന്നുണ്ട്.
2019ൽ പ്രദർശനത്തിന് എത്തിയ ‘ദി സ്കൈ ഈസ് പിങ്ക്’ എന്ന ബോളിവുഡ് ചിത്രത്തിലാണ് പ്രിയങ്ക ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
Story Highlights:actress childhood photo in her dads army uniform