രാമശ്ശേരി ഇഡ്ഡലിയോട് എങ്ങനെ നോ പറയും; ചിത്രം പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി

December 9, 2020
Aishwarya Lekshmi Archana 31 Not Out movie location photo

സിനിമയിലെ അഭിനയത്തിനൊപ്പം തന്നെ ശ്രദ്ധ നേടാറുണ്ട് ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകളും. വളരെ കുറഞ്ഞ കാലംകൊണ്ടുതന്നെ പ്രേക്ഷകസ്വീകാര്യത നേടിയ ഐശ്വര്യ ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. ‘രാമശ്ശേരി ഇഡ്ഡലിയോട് നോ പറയുന്നത് എങ്ങനെ’ എന്ന അടിക്കുറിപ്പിനൊപ്പമാണ് സിനിമാ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്.

രുചിപ്പെരുമയുടെ കാര്യത്തില്‍ ലോകശ്രദ്ധ നേടിയതാണ് രാമശ്ശേരി ഇഡ്ഡലി. പാലക്കാട് ജില്ലയിലെ രാമശ്ശേരി എന്ന ഗ്രാമമാണ് പ്രശസ്തമായ ഈ ഇഡ്ഡലിയുടെ ദേശം. അതേസമയം യുവതാര നിരകളില്‍ ഏറെ ശ്രദ്ധേയയായ താരമാണ് ഐശ്വര്യ ലക്ഷ്മി. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച് ‘മായാനദി’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ ഐശ്വര്യയുടേതായി നിരവധി ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ഐശ്വര്യ ലക്ഷ്മി പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് അര്‍ച്ചന 31 നോട്ട് ഔട്ട്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയതാണ് രാമശ്ശേരി ഇഡ്ഡലിക്കൊപ്പമുള്ള താരത്തിന്റെ ചിത്രം. അഖില്‍ അനില്‍കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. അഖില്‍ അനില്‍കുമാറിന്റെ ആദ്യ സംവിധാന സംരംഭംകൂടിയാണ് ഈ ചിത്രം. നര്‍മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതും.

Story highlights: Aishwarya Lekshmi Archana 31 Not Out movie location photo