ആന്റണി പെരുമ്പാവൂരിന്റെ മകൾ അനീഷ വിവാഹിതയായി; താരനിബിഢമായി വേദി, വീഡിയോ
December 28, 2020
നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനീഷ വിവാഹിതയായി. ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകള്‍ ഡോക്ടര്‍ അനിഷയുടെ വരന്‍ ഡോക്ടര്‍ എമില്‍ വിന്‍സെന്റാണ്. ഇരുവരുടെയും വിവാഹത്തിന്റെ വീഡിയോയാണ് ഏറെ ശ്രദ്ധനേടുന്നത്. മോഹൻലാലും കുടുംബവുമായിരുന്നു വിവാഹ വീഡിയോയിലെ പ്രധാന ആകർഷണം.
നവംബർ 29 ന് കൊച്ചിയിലെ പള്ളിയിൽ വെച്ചായിരുന്നു എമിലിന്റെയും അനീഷയുടെയും വിവാഹനിശ്ചയം.
മലയാള ചലച്ചിത്ര രംഗത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കൂട്ടുകെട്ടിൽ ഒന്നാണ് മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ളത്. മലയാള സിനിമയിലെ ഹിറ്റ് നിർമാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ.
Story Highlights: antony perumbavoors daughter wedding video