ഹാപ്പി ബെർത്ഡേ കിളിക്കുഞ്ഞേ; താരപുത്രിയ്ക്ക് പിറന്നാൾ ആശംസകളുമായി പൂർണിമ ഇന്ദ്രജിത്ത്
സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമാണ് ചലച്ചിത്രതാരം പൂർണിമ ഇന്ദ്രജിത്. പൂർണിമ പങ്കുവയ്ക്കാറുള്ള കുടുംബവിശേഷങ്ങളും സിനിമ വിശേഷങ്ങളുമൊക്കെ ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുള്ളതും. ഇപ്പോഴിതാ പ്രിയ സുഹൃത്ത് ഗീതു മോഹൻദാസിന്റെ മകൾ ആരാധനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള പൂർണിമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് സോഷ്യൽ ഇടങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.
‘ജന്മദിനാശംസകൾ ആരാധന. എന്റെ പ്രിയപ്പെട്ട കിളിക്കുഞ്ഞ്’ എന്നാണ് പൂർണിമ കുറിച്ചിരിക്കുന്നത്. ഇരു കുടുംബങ്ങളും തമ്മിലുള്ള സ്നേഹം പറയുന്ന നിരവധി ചിത്രങ്ങളും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
അതേസമയം വെള്ളിത്തിരയ്ക്ക് അപ്പുറം ജീവിതത്തിലും അടുത്ത ബന്ധം പുലർത്തുന്നവരാണ് ഗീതു മോഹൻദാസും പൂർണിമ ഇന്ദ്രജിത്തും. ‘ഒന്നുമുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് ഗീതു മോഹൻദാസ്. ചിത്രത്തിൽ ഗീതുവിനൊപ്പം പൂർണിമയും അഭിനയിച്ചിരുന്നു. ഇരുവരുടെയും പഴയകാല ചിത്രം ഉൾപ്പെടെ ഗീതു കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.
നടിയും, അവതാരകയും, ഫാഷൻ ഡിസൈനറായും ശോഭിക്കുന്ന പൂർണിമ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. വിവാഹത്തിന് ശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന പൂർണിമ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ്. പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് താരം വൈറസിലൂടെ സിനിമയിലേക്ക് തിരികെ എത്തിയത്. ഇപ്പോഴിതാ ഹിന്ദി- ഇംഗ്ലീഷ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ് പൂർണിമ ഇന്ദ്രജിത്ത്. സച്ചിൻ കുന്ദൽക്കറിന്റെ കൊബാൾട്ട് ബ്ലൂ എന്ന പേരിൽ എത്തുന്ന ചിത്രത്തിലാണ് പൂർണിമ ഇപ്പോൾ അഭിനയിക്കാനൊരുങ്ങുന്നത്.
Story Highlights: aradhana birthday poornima indrajith wish