ചുരിദാറുമുതൽ മോഡേൺ ഡ്രസുവരെ; വസ്ത്രധാരണത്തിൽ അതിശയിപ്പിച്ച് പൂച്ചസുന്ദരി
മനുഷ്യർ മാത്രമല്ല മൃഗങ്ങളും ഇപ്പോൾ ഫാഷൻ ലോകത്തെ താരങ്ങളാകാറുണ്ട്. അടുത്തിടെ ചിത്രങ്ങൾക്ക് പോസ് ചെയ്യുന്ന ഒരു കരടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ ലോകത്തിന്റെ മുഴുവൻ മനം കവരുകയാണ് മനോഹരമായ വസ്ത്രങ്ങൾ ധരിച്ച പൂച്ചകൾ. ചുരിദാറും മോഡേൺ ഡ്രസും സൂപ്പർമാൻ ഡ്രസുമടക്കം മനോഹരമായ വസ്ത്രങ്ങൾ ധരിച്ചാണ് പൂച്ചക്കുട്ടികൾ ഫാഷൻ ലോകത്ത് കൗതുകമാകുന്നത്.
ഇൻഡോനേഷ്യയിലെ ഫാഷൻ ഡിസൈനറായ ഫ്രെഡി ലുഗിന പ്രിയാർഡി എന്ന യുവതിയാണ് പൂച്ചകൾക്കായി മനോഹരമായ വസ്ത്രങ്ങൾ ഒരുക്കുന്നത്. വളർത്തു പൂച്ചകളോടുള്ള മനുഷ്യരുടെ സ്നേഹം മനസിലാക്കിയാണ് പൂച്ചകൾക്കായി ഫ്രെഡി വസ്ത്രങ്ങൾ ഒരുക്കി തുടങ്ങിയത്. ഇപ്പോൾ നിരവധിപ്പേരാണ് തങ്ങളുടെ പൂച്ചകൾക്കായി ഫ്രെഡിയിൽ നിന്നും വസ്ത്രങ്ങൾ വാങ്ങിക്കുന്നത്.
Read also:മീൻ പൊള്ളിച്ചതും ബീഫ് കറിയും ഞണ്ടു റോസ്റ്റും; ഉച്ചയൂണിന് അമ്മയെ മിസ് ചെയ്യുന്നുവെന്ന് അഹാന
ആവശ്യക്കാർ വർധിച്ചതോടെ ഓൺലൈനായും ഇപ്പോൾ ഫ്രെഡി പൂച്ചകൾക്കായുള്ള വസ്ത്രങ്ങൾ വിൽക്കുന്നുണ്ട്. ഒരാൾ തന്നെ തന്റെ വളർത്തുപൂച്ചയ്ക്കായി 30 ഓളം വസ്ത്രങ്ങൾ വാങ്ങിയതായും ഫ്രെഡി പറയുന്നുണ്ട്. അതേസമയം പൂച്ചകളെ ഒരേ വസ്ത്രം അധികം നാൾ ധരിപ്പിക്കരുതെന്നും ഫ്രെഡി പറയുന്നു.
Story Highlights:Cat fashion dress