‘അങ്കമാലി ഡയറീസി’ന് ശേഷം ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ ‘ഭീമന്റെ വഴി’ ഒരുങ്ങുന്നു; മുഖ്യകഥാപാത്രമായി കുഞ്ചാക്കോ ബോബനും
നിരവധി പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ലിജോ ജോസ് പല്ലിശ്ശേരി ചിത്രമാണ് അങ്കമാലി ഡയറീസ്. ചെമ്പൻ വിനോദ് ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ അങ്കമാലി ഡയറീസിന് ശേഷം പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുകയാണ് ചെമ്പൻ വിനോദ്. ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിനാണ് ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്നത്.
കുഞ്ചാക്കോ ബോബൻ, ചിന്നു ചാന്ദിനി, ചെമ്പൻ വിനോദ് എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെയും ഓപിഎം സിനിമാസിന്റെയും ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഗിരീഷ് ഗംഗാധരനാണ്. ചിത്രം അടുത്ത വർഷം ഏപ്രിലിൽ ഉണ്ടാകുമെന്നാണ് സൂചന.
Read also:35 സെക്കന്റിൽ 254 രാജ്യങ്ങളുടെ പതാകകൾ തിരിച്ചറിഞ്ഞ് അഞ്ചു വയസുകാരൻ; ലോക റെക്കോർഡ് നേട്ടം
അതേസമയം കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ നടനാണ് ചെമ്പൻ വിനോദ്. നിരവധി ചിത്രങ്ങളാണ് ചെമ്പൻ വിനോദിന്റേതായി വെള്ളിത്തിരയിൽ ഒരുങ്ങുന്നത്. ജെല്ലിക്കെട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പൻ വിനോദും ഒന്നിക്കുന്ന ചിത്രമാണ് ‘ചുരുളി’. നവാഗതനായ ഗിരീഷ് നായർ സംവിധാനം ചെയ്യുന്ന ‘പൂഴിക്കടകൻ’ എന്ന ചിത്രത്തിൽ ചെമ്പൻ വിനോദും ജയസൂര്യയുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അർജുൻ അശോകൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മെമ്പർ രമേശൻ 9-ാം വാർഡ്’ എന്ന ചിത്രത്തിലും ചെമ്പൻ വിനോദ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
My next script after “Angamaly Diaries “” Need all your prayers and support ❤️
Posted by Chemban Vinod Jose on Sunday, December 27, 2020
Story Highlights: Chemban Vinod new film Bheemante vazhi