മാസ്റ്ററിന് പിന്നാലെ തിയേറ്റർ റിലീസിനൊരുങ്ങി ചിമ്പുവിന്റെ ‘ഈശ്വരനും’

December 30, 2020

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ മറികടക്കാൻ ഒരുങ്ങുകയാണ് തമിഴ് സിനിമ മേഖലയും. തമിഴകത്ത് തിയേറ്ററുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചെങ്കിലും സിനിമ മേഖല വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ് ദിവസമാണ് വിജയ് നായകനാകുന്ന മാസ്റ്ററിന്റെ തിയേറ്റർ റിലീസ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ചിമ്പു നായകനാകുന്ന ഈശ്വരനും തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ്.

‘ഈശ്വരൻ’ എന്ന ചിത്രത്തിനായി ചിമ്പു നടത്തിയ മേക്കോവർ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ചിത്രത്തിനായി മുപ്പതുകിലോയോളം ഭാരമാണ് താരം കുറച്ചത്. അതുകൊണ്ടുതന്നെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ‘ഈശ്വരനി’ൽ ചിമ്പുവിന്റെ നായികയായി എത്തുന്നത് നിധി അഗർവാളാണ്. നിധിക്കൊപ്പമുള്ള ചിമ്പുവിന്റെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തതാണ്. ഭാരതിരാജ, ബാല ശരവണൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read also: പേരൻപ് സംവിധായകൻ റാമിനൊപ്പം നിവിൻ പോളി; ചിത്രം ഒരുങ്ങുന്നു

അതേസമയം, വെങ്കട്ട് പ്രഭുവിന്റെ ‘മനാട്’ എന്ന ചിത്രവും ചിമ്പുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. . കല്യാണി പ്രിയദർശനാണ് ചിമ്പുവിന്റെ നായികയായി ചിത്രത്തിൽ വേഷമിടുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന.

Story Highlights:chimbu film eswaran theatre release