പേരൻപ് സംവിധായകൻ റാമിനൊപ്പം നിവിൻ പോളി; ചിത്രം ഒരുങ്ങുന്നു

December 30, 2020

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായിരുന്നു മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം നിർവഹിച്ച പേരൻപ്. ഇപ്പോഴിതാ പേരൻപിന് ശേഷം പുതിയ ചിത്രം ഒരുക്കുകയാണ് സംവിധായകൻ റാം. റാം ഒരുക്കുന്ന അടുത്ത ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക നിവിൻ പോളി ആയിരിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യ ടുഡേയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. അതേസമയം ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവിരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കട്രത് തമിഴ്, തങ്കമീന്‍കള്‍, തരമണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റാം ഒരുക്കിയ ചിത്രമായിരുന്നു പേരൻപ്. ടാക്‌സി ഡ്രൈവറായ അമുദൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി വേഷമിടുന്നത്. ശാരീരിക അസ്വസ്ഥതകൾ ഉള്ള ഒരു പെൺകുട്ടിയുടെ അച്ഛനാണ് അമുദൻ. അച്ഛനും മകളും തമ്മിലുള്ള ബന്ധവും ഇരുവരും കടന്നുപോകുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം.

Read also:വായുവിൽ നിശ്ചലമായി നിൽക്കുന്ന പൊട്ടിയ മുട്ടയും, നൂഡിൽസും; കൗതുകമായ ചിത്രത്തിന് പിന്നിൽ

വൈകാരികമായി ആഘാതമേല്‍പ്പിക്കുന്ന കഥയും കഥാപാത്രങ്ങളുമായി ആരംഭം മുതൽ അവസാനം വരെ ആരാധകരെ തിയേറ്ററുകളിൽ പിടിച്ചിരുത്തിയ ചിത്രമായിരുന്നു പേരൻപ്. നിരവധി ചലച്ചിത്രമേളകളിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. പേരൻപിന് ശേഷം പുതിയ ചിത്രവുമായി റാം എത്തുമ്പോൾ വാനോളം പ്രതീക്ഷയിലാണ് ആരാധകർ.

Story Highlights:nivin pauly starring director ram next film