‘മിസ്റ്റർ പോളി പൊളിയാണ്’- രസകരമായ സെൽഫി ചിത്രവുമായി ഗ്രേസ് ആന്റണി

December 3, 2020

നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രമാണ് കനകം കാമിനി കലഹം. ഗ്രേസ് ആന്റണിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് പ്രതിഭ തെളിയിച്ച ഗ്രേസ് ആന്റണി സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ, കനകം കാമിനി കലഹം ഷൂട്ടിംഗ് പൂർത്തിയാക്കിയതിന് പിന്നാലെ മനോഹരമായൊരു സെൽഫി പങ്കുവെച്ചിരിക്കുകയാണ് നടി.

ഷൂട്ടിംഗ് ഇടവേളയിൽ നിവിൻ പോളിക്കൊപ്പം പകർത്തിയ സെൽഫിയാണ് ഗ്രേസ് പങ്കുവെച്ചത്. ‘മിസ്റ്റർ പോളി പൊളിയാണ്’ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ഗ്രേസ് ആന്റണി കുറിച്ചത്. രസകരമായ ചിത്രത്തിലൂടെ സ്‌ക്രീനിൽ ഇരുവരും തമ്മിൽ മനോഹരമായ കെമിസ്ട്രി ഉണ്ടാകുമെന്ന് വ്യക്തമാണ്.

നിവിൻ പോളി നായകനാകുന്ന ‘കനകം കാമിനി കലഹ’ത്തിൽ നായികയായി എത്തുന്നത് ഗ്രേസ് ആന്റണി. ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വെർഷൻ 5.25’ന് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കനകം കാമിനി കലഹം’.

രസകരമായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ‘കനകം കാമിനി കലഹം ഒരുങ്ങുന്നത്. നിവിൻ പോളി ഏറെക്കാലമായി കുടുംബനാഥനായുള്ള വേഷങ്ങൾ അവതരിപ്പിച്ചിട്ട്. അതുകൊണ്ട് തന്നെ കണ്ടുപരിചയമുള്ള നിവിൻ പോളി കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും ‘കനകം കാമിനി കലഹം’.

Read More: ദിവസവും ഓരോ ഗ്ലാസ് ലെമൺ ടീ കുടിച്ചാൽ നിരവധിയുണ്ട് ഗുണങ്ങൾ

അതേസമയം, നിവിൻ പോളി നായകനാകുന്ന പടവെട്ട് അണിയറയിൽ പുരോഗമിക്കുകയാണ്. ഹാപ്പി വെഡ്ഡിംഗിലൂടെ സിനിമയിലേക്ക് എത്തിയ ഗ്രേസ് ആന്റണി സിനിമയിൽ മികച്ച വേഷങ്ങളിലൂടെ സജീവമാകുകയാണ്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി എത്തിയതോടെ ഗ്രേസ് ശ്രദ്ധ നേടുകയായിരുന്നു. ഹലാൽ ലൗ സ്റ്റോറിയിലെ ഗ്രേസ് ആന്റണിയുടെ അഭിനയവും നിരൂപക പ്രശംസ നേടി.

Story highlights- grace antony selfie with nivin pauly