പറ്റിയ കുതിരയെ കിട്ടിയില്ല…! കിട്ടിയവനെ വെച്ച് അന്നങ്ങു ചെയ്തു; രസികന്‍ ചിത്രവുമായി ഗിന്നസ് പക്രു
സിനിമകളില്‍ അഭിനയ വിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ ഗിന്നസ് പക്രു പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ശരപഞ്ജരം എന്ന സിനിമയിലെ ജയന്‍ കുതിരയെ എണ്ണ പുരട്ടി മസില്‍ പെരുപ്പിക്കുന്ന രംഗത്തെ അനുസ്മരിപ്പിക്കുന്നതാണ് ഗിന്നസ് പക്രുവിന്റെ പോസ്റ്റ്.
ഈ രംഗം ഒരു സിനിമയില്‍ ഗിന്നസ് പക്രു അനുകരിച്ചിരുന്നു. ആ രംഗത്തിന്റെ ഒരു സ്റ്റില്ലാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന് ഗിന്നസ് പക്രു നല്‍കിയ ക്യാപ്ഷനാണ് കൂടുതല്‍ രസകരം. ‘ പറ്റിയ കുതിരയെ കിട്ടിയില്ല…! കിട്ടിയവനെ വെച്ച് അന്നങ്ങു ചെയ്തു’ എന്ന രസകരമായ അടിക്കുറിപ്പാണ് താരം ചിത്രത്തിന് നല്‍കിയിരിക്കുന്നത്.
Read more: ദൃശ്യവിസ്മയവുമായി താരരാജാവ് ഫ്‌ളവേഴ്‌സ് ടിവിയില്‍; ‘മൈജി ഉത്സവം വിത്ത് ലാലേട്ടന്‍’
അതേസമയം അവതരിപ്പക്കുന്ന കഥാപാത്രങ്ങളെ പരിപൂര്‍ണ്ണതയിലെത്തിച്ച് കൈയടി നേടുന്ന താരമാണ് ഗിന്നസ് പക്രു. മിമിക്രി വേദികളായിരുന്നു ഗിന്നസ് പക്രുവിന്റെ ആദ്യ തട്ടകം. പിന്നീട് സിനിമയിലെത്തി. ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ താരം പിന്നീട് നായകനായും സംവിധായകനായും ചലച്ചിത്രലോകത്തെ പ്രിയപ്പെട്ടവനായി. ‘കുട്ടീം കോലു’മാണ് ഗിന്നസ് പക്രു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടര്‍ന്ന് നിര്‍മാതാവായും താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടി. സര്‍വ്വദീപ്ത പ്രൊഡക്ഷന്‍സ് എന്നാണ് ഗിന്നസ് പക്രുവിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയുടെ പേര്. ഫാന്‍സി ഡ്രസ്സ് ആണ് ആദ്യ നിര്‍മാണം സംരംഭം. ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയതും ഗിന്നസ് പക്രു ആണ്.
Story highlights: Guinnes Pakru Funny Facebook Post