ദൃശ്യവിസ്മയവുമായി താരരാജാവ് ഫ്‌ളവേഴ്‌സ് ടിവിയില്‍; ‘മൈജി ഉത്സവം വിത്ത് ലാലേട്ടന്‍’

December 21, 2020
MyG Utsavam with Lalettan

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് ദൃശ്യവിസ്മയമൊരുക്കുന്ന ഫ്‌ളവേഴ്‌സ് ടിവി മനോഹരമായൊരു ക്രിസ്മസ് സമ്മാനവുമായെത്തുന്നു. ‘മൈജി ഉത്സവം വിത്ത് ലാലേട്ടന്‍’ എന്ന പരിപാടിയിലൂടെ. അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ അതിന്റെ പരിപൂര്‍ണ്ണതയിലെത്തിക്കുന്ന മോഹന്‍ലാല്‍ എന്ന നടനവിസ്മയം പ്രേക്ഷകരിലേക്കെത്തുകയാണ് ഈ പരിപാടിയിലൂടെ.

മഞ്ഞിന്റെ പുതപ്പണിഞ്ഞെത്തിയ ഈ ക്രിസ്മസ് കാലത്ത് ഇതിലും മികച്ചൊരു ക്രിസ്മസ് സമ്മാനം വേറെയില്ല. ഡിസംബര്‍ 24, 25 തീയതികളില്‍ വൈകിട്ട് 6.30 നാണ് ഗംഭീര ദൃശ്യവിരുന്നുമായെത്തുന്ന മൈജി ഉത്സവം വിത്ത് ലാലേട്ടന്‍ ഷോ. നിരവധി സര്‍പ്രൈസുകളുടെ ഒരു ഘോഷയാത്ര കൂടിയാണ് ഈ പരിപാടി.

ഇതോടനുബന്ധിച്ച് ഫ്‌ളവേഴ്‌സ് ടിവിയൊരുക്കിയ മോഹന്‍ലാല്‍ ആന്തവും ഇതിനോടകംതന്നെ ആദ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കികഴിഞ്ഞു. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, രമേഷ് പിഷാരടി, മുകേഷ് തുടങ്ങിയ താരനിരകളും മൈജി ഉത്സവം വിത്ത് ലാലേട്ടന്‍ ഷോയുടെ മാറ്റുകൂട്ടുന്നു. കാത്തിരിക്കാം നിറപ്പകിട്ടാര്‍ന്ന ആ ദൃശ്യവിസ്മയങ്ങള്‍ക്കായി…

Story highlights: MyG Utsavam with Lalettan