‘ഏറ്റവും പ്രത്യേകതയുള്ള ആളുകൾക്കൊപ്പം ഏറ്റവും സവിശേഷമായ സിനിമ പൂർത്തിയാക്കിയിരിക്കുന്നു’- ‘ഹേ സിനാമിക’യെക്കുറിച്ച് ദുൽഖർ സൽമാൻ

December 29, 2020

നൃത്തസംവിധായികയായ ബ്രിന്ദസംവിധാനത്തിൽ അരങ്ങേറ്റം കുറിക്കുന്ന ഹേ സിനാമിക ചിത്രീകരണം പൂർത്തിയാക്കി. ദുൽഖർ സൽമാൻ, അദിതി റാവു ഹൈദാരി എന്നിവർ അഭിനയിക്കുന്ന തമിഴ് ചിത്രമായ ഹേ സിനാമികയിൽ കാജൽ അഗർവാളും മുഖ്യവേഷത്തിൽ എത്തുന്നു.ഗ്ലോബൽ വൺ സ്റ്റുഡിയോയുമായി സഹകരിച്ച് ജിയോ സ്റ്റുഡിയോയാണ് ചിത്രം നിർമ്മിക്കുന്നത്. ഇത് ജിയോ സ്റ്റുഡിയോയുടെ ആദ്യ തമിഴ് ചിത്രമാണ്.

‘ഏറ്റവും പ്രത്യേകതയുള്ള ആളുകൾക്കൊപ്പം ഏറ്റവും സവിശേഷമായ സിനിമ പൂർത്തിയായിരിക്കുന്നു! ഒരുപാട് സ്നേഹം തോന്നുന്നു, ബ്രിന്ദ മാസ്റ്റർ..അദിതി റാവു ഹൈദാരിയും കാജൽ അഗർവാളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നതിൽ എന്തൊരു സന്തോഷത്തിലായിരുന്നു. സിനിമയിലെ ഓരോ വ്യക്തിയും പ്രൊഫഷണലും വൈകാരികവും കനിവുള്ളവരുമായിരുന്നു..എന്തൊരു ടീം!’- ചിത്രം പൂർത്തിയാക്കിയതിനെ കുറിച്ച് ദുൽഖർ സൽമാന്റെ വാക്കുകൾ.

കഴിഞ്ഞ വർഷത്തെ ഹിറ്റ് തമിഴ് ചിത്രമായ 96-ലൂടെ പ്രസിദ്ധനായനേടിയ ഗോവിന്ദ് വസന്തയാണ് സംഗീതം. പ്രീത ജയരാമൻ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. ‘ഹേയ് സിനാമിക’ നേരത്തെ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ചിത്രീകരണം നിർത്തിവെച്ചിരിക്കുകയായിരുന്നു.അടുത്തിടെയാണ് വീണ്ടും ചിത്രീകരണം ആരംഭിച്ചത്.

അതേസമയം, കൊറിയോഗ്രാഫർ ബൃന്ദ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാലോകം. കാക്ക കാക്ക, വാരണം ആയിരം, കടൽ, പികെ,തെരി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്കൊപ്പം മലയാളത്തിൽ ബിഗ് ബ്രദർ, ആദ്യരാത്രി, അതിരൻ, മധുരരാജ  തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് കൊറിയോഗ്രാഫി ഒരുക്കിയത് ബൃന്ദയാണ്.

Story highlights- Hey Sinamika wrapped up