പാർശ്വഫലങ്ങൾ ഇല്ലാതെ സൗന്ദര്യ സംരക്ഷണത്തിന് ചില എളുപ്പമാർഗങ്ങൾ
ചർമ്മത്തിനുണ്ടാകുന്ന രോഗങ്ങൾ പലപ്പോഴും ആളുകളിൽ വലിയ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. കൂടുതലായും കൗമാരക്കാരെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അലട്ടാറുള്ളത്. വരണ്ട ചർമവും കുരുക്കളുമൊക്കെ പലപ്പോഴും മുഖത്തിന്റെ ഭംഗി നശിപ്പിക്കും.
തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടികൈകൾ എന്തൊക്കെയെന്ന് നോക്കാം. ഇവയ്ക്ക് മറ്റ് പാർശ്വഫലങ്ങൾ ഇല്ലായെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മുഖകാന്തി വർധിപ്പിക്കുന്നതിനായുള്ള ഏറ്റവും ലളിതമായുള്ള ഒരു പരിഹാരമാണ് തൈരും തേനും.
തൈരും തേനും മിശ്രിതമാക്കിയ ശേഷം മുഖത്ത് അല്പസമയം പുരട്ടി വെച്ച ശേഷം കഴുകിക്കളയുക. ഇത് മുഖകാന്തി വർധിപ്പിക്കുന്നതിന് ഏറ്റവും ലളിതമായ ഒരു മാർഗമാണ്. മുഖത്തെ കറുത്ത കുത്തുകൾ ഒഴിവാക്കാൻ തേനിൽ നാരങ്ങാ നീര് ചേർത്ത ശേഷം മുഖത്ത് പുരട്ടുന്നതും വളരെ നല്ലൊരു മാർഗമാണ്. ഇത് മുഖകാന്തി വർധിപ്പിക്കുന്നതിനും സഹായിക്കും.
Read also:35 സെക്കന്റിൽ 254 രാജ്യങ്ങളുടെ പതാകകൾ തിരിച്ചറിഞ്ഞ് അഞ്ചു വയസുകാരൻ; ലോക റെക്കോർഡ് നേട്ടം
ചർമ്മത്തിന് കൂടുതൽ പ്രായം തോന്നിക്കുന്നതും മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. ഇതിന്റെ പ്രധാന കാരണം വരണ്ട ചര്‍മം, പോഷകകുറവ്, വെള്ളം കുടിയ്ക്കാത്തത്, സ്ട്രൈസ്, ഉറക്കക്കുറവ്, അമിതമായി വെയിലേല്‍ക്കുന്നത് തുടങ്ങിയവയെല്ലാമാണ്.
ഇതിന് പരിഹാരമായി വീട്ടിൽ തന്നെ പരീക്ഷിക്കവുന്ന ചില പൊടികൈകൾ നോക്കാം..
മുഖകാന്തിക്ക് ഏറ്റവും നല്ല മാർഗമാണ് കുക്കുമ്പർ ഫേസ്പാക്ക്. കുക്കുമ്പറിൽ സിലിക അടങ്ങിയതാണ്. അതിനാൽ ഇത് മുഖത്തെ ചുളിവുകള്‍ നീക്കി മുഖത്തിനു പ്രായക്കുറവു തോന്നാൻ സഹായിക്കും. ഇത് കോശങ്ങള്‍ക്ക് മുറുക്കം നല്കി ചര്‍മം അയയാതെ കാത്തു സൂക്ഷിയ്ക്കുന്നു. ഒരു കുക്കുമ്പർ കട്ട് ചെയ്ത ശേഷം ഒരു മുട്ടയുടെ വെള്ള, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര്, അല്പം പുതിന ഇല, അല്പം ആപ്പിള്‍ ഉടച്ചത് എന്നിവ ചേര്‍ക്കുക. ഇവ എല്ലാംകൂടി ചേർത്ത് അരച്ചെടുക്കുക. ഇത് മുഖത്തു പുരട്ടി കുറച്ച് സമയങ്ങൾക്ക് ശേഷം കഴുകി കളയുക.
Read also:കിം കിം കിം സംസ്കൃതത്തിലും; വീഡിയോ പങ്കുവെച്ച് മഞ്ജു വാര്യർ
ഒരു കപ്പ് മോരില്‍ 4 ടേബിള്‍ സ്പൂണ്‍ വേവിച്ച ഓട്സ്മീല്‍ തണുത്തതിന് ശേഷം ചേര്‍ത്തിളക്കുക. ഇതില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ബദാം ഓയില്‍ എന്നിവ ചേര്‍ക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റു കഴിഞ്ഞു കഴുകിക്കളയാം. ചര്‍മത്തിലെ ചുളിവുകള്‍ കളയാനുള്ള എളുപ്പവഴിയാണിത്.
Story Highlights: home made beauty tips