ഐസിസി ഏകദിന റാങ്കിങ്ങിൽ ആധിപത്യം തുടർന്ന് ഇന്ത്യൻ താരങ്ങൾ; തിളങ്ങി കോലിയും രോഹിതും

December 10, 2020

ഐസിസി ഏകദിന റാങ്കിങ്ങിൽ ആധിപത്യം തുടർന്ന് ഇന്ത്യൻ താരങ്ങൾ. ഇന്ത്യൻ ക്യാപ്റ്റൻ വീരാട് കോലിയും രോഹിത് ശർമ്മയുമാണ് ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ അലങ്കരിക്കുന്നത്. 870 പോയിന്റുമായാണ് വീരാട് കോലി ഒന്നാം സ്ഥാനത്ത് നിലനിൽക്കുന്നത്. റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള രോഹിത് ശർമ്മയ്ക്ക് 842 പോയിന്റാണ്.

മൂന്നാം സ്ഥാനത്തുള്ളത് പാക്കിസ്ഥാൻ താരം ബാബർ അസമാണ്. ന്യൂസിലാൻഡ് താരം റോസ് ടെയ്‌ലർ നാലാം സ്ഥാനത്തും ഓസീസ് താരം ആരോൺ ഫിഞ്ച് അഞ്ചാം സ്ഥാനത്തുമാണ് നിലകൊള്ളുന്നത്.

Read also:‘ഹാപ്പി ബർത്ത്ഡേ അപ്പാ’- ജയറാമിന് ഒരു ക്യൂട്ട് പിറന്നാൾ ആശംസയുമായി കാളിദാസ്

ബോളർമാരുടെ പട്ടികയിൽ ഇന്ത്യൻ താരം ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനത്താണ്. 722 പോയിന്റുമായി ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ട് ആണ് പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് അഫ്ഗാനിസ്ഥാൻ താരം മുജീബ് ഉർ റഹ്മാൻ ആണ്. 701 പോയിന്റാണ് മുജീബിന് സ്വന്തം. 700 പോയിന്റാണ് മൂന്നാം സ്ഥാനത്തുള്ള ബുംറയുടെ സമ്പാദ്യം. നാലാം സ്ഥാനത്ത് ക്രിസ് വോക്സും അഞ്ചാം സ്ഥാനത്ത് കഗിസോ റബാഡയുമാണ്.

Story Highlights: ICC ODI rankings Virat Kohli and Rohit Sharma occupy top two spots