‘ഹാപ്പി ബർത്ത്ഡേ അപ്പാ’- ജയറാമിന് ഒരു ക്യൂട്ട് പിറന്നാൾ ആശംസയുമായി കാളിദാസ്

December 10, 2020

അൻപത്തിയാറാം പിറന്നാൾ നിറവിലാണ് നടൻ ജയറാം. മലയാളത്തിലും തമിഴിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച ജയറാമിന് ആശംസകൾ അറിയിച്ച് സിനിമാപ്രവർത്തകരും ആരാധകരും എത്തിയിരുന്നു. ഇപ്പോഴിതാ, അച്ഛന് മനോഹരമായ ഒരു ചിത്രത്തിലൂടെ പിറന്നാൾ നേരുകയാണ് മകനും നടനുമായ കാളിദാസ് ജയറാം. കുട്ടിക്കാലത്ത് അച്ഛനൊപ്പം അഭിനയിച്ച കൊച്ചു കൊച്ചു വിശേഷങ്ങൾ എന്ന സിനിമയിൽ നിന്നുള്ള ഒരു ചിത്രമാണ് കാളിദാസ് പങ്കുവെച്ചിരിക്കുന്നത്.

“ഹാപ്പി ബർത്ത്ഡേ അപ്പാ” എന്നാണ് കാളിദാസ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഒരേപോലുള്ള വേഷമൊക്കെ അണിഞ്ഞുള്ള ചിത്രമാണ് കാളിദാസ് പങ്കുവെച്ചിരിക്കുന്നത്. 2000ൽ പുറത്തിറങ്ങിയ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലാണ് കാളിദാസ് അച്ഛൻ ജയറാമിനൊപ്പം അരങ്ങേറ്റം കുറിച്ചത്. അതേസമയം, നടൻ ദുൽഖർ സൽമാനും ജയറാമിന് ജന്മദിനമാശംസിച്ച് രംഗത്തെത്തി.

Read More: ‘അറിഞ്ഞില്ല, ആരും പറഞ്ഞില്ല’- മഞ്ജു വാര്യരെ രസകരമായി ട്രോളി നവ്യ നായർ

അച്ഛൻ ജയറാമിന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് തന്നെയാണ് കാളിദാസും ചെറുപ്പത്തിൽ തന്നെ എത്തിയത്. ഇപ്പോൾ നായകനായി തമിഴിലും മലയാളത്തിലും സജീവമാണ്. തമിഴ് ആന്തോളജി ചിത്രമായ പാവൈ കഥൈകൾ, ഒരു പക്കാ കഥൈ എന്നിവയാണ് കാളിദാസ് നായകനായി തമിഴിൽ നിന്നും റിലീസിന് തയ്യാറെടുക്കുന്നത്. ബാക്ക് പാക്കേഴ്സും ജാക്ക് ആൻഡ് ജില്ലുമാണ് മലയാളത്തിൽ കാളിദാസ് നായകനായി എത്താനുള്ളത്.

Story highlights- Kalidas wishes dad Jayaram on his birthday