പുരസ്‌കാര നിറവില്‍ ഗിന്നസ് പക്രു; ഒപ്പം ഇളയരാജ സിനിമയും
നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ ഗിന്നസ് പക്രുവിനെ തേടി പുതിയൊരു അംഗീകാരം കൂടിയെത്തിയിരിക്കുന്നു. അഹമ്മദാബാദ് ഇന്റര്‍നാഷ്ണല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് ഗിന്നസ് പക്രു (അജയകുമാര്‍) ആണ്. ഇളയരാജ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് താരത്തെ തേടി പുരസ്‌കാരം എത്തിയത്.
ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ കൈറ്റ് പുരസ്‌കാരവും ഇളയരാജ എന്ന ചിത്രത്തിനാണ്. മാധവ രാംദാസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഇളയരാജയ്ക്ക് സംഗീതമൊരുക്കിയ രതീഷ് വേഗയ്ക്കും മികച്ച പശ്ചാത്തല സംഗീതത്തിന് പുരസ്‌കാരം ലഭിച്ചു.
Read more: കേന്ദ്ര കഥാപാത്രമായി ജോജു ജോര്‍ജ്; ‘മധുരം’ ഒരുങ്ങുന്നു
അവതരിപ്പക്കുന്ന കഥാപാത്രങ്ങളെ പരിപൂര്‍ണ്ണതയിലെത്തിച്ച് കൈയടി നേടുന്ന താരമാണ് ഗിന്നസ് പക്രു. മിമിക്രി വേദികളായിരുന്നു ഗിന്നസ് പക്രുവിന്റെ ആദ്യ തട്ടകം. പിന്നീട് സിനിമയിലെത്തി. ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ താരം പിന്നീട് നായകനായും സംവിധായകനായും ചലച്ചിത്രലോകത്തെ പ്രിയപ്പെട്ടവനായി. ‘കുട്ടീം കോലു’മാണ് ഗിന്നസ് പക്രു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടര്‍ന്ന് നിര്‍മാതാവായും താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടി. സര്‍വ്വദീപ്ത പ്രൊഡക്ഷന്‍സ് എന്നാണ് ഗിന്നസ് പക്രുവിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയുടെ പേര്. ഫാന്‍സി ഡ്രസ്സ് ആണ് ആദ്യ നിര്‍മാണം സംരംഭം. ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയതും ഗിന്നസ് പക്രു ആണ്.
Story highlights: ILAYARAJA achieved 3 awards in Ahmedabad International Children Film Festival