കേന്ദ്ര കഥാപാത്രമായി ജോജു ജോര്‍ജ്; ‘മധുരം’ ഒരുങ്ങുന്നു

December 18, 2020
Joju George New Movie Madhuram

ജൂനിയര്‍ ആര്‍ടിസ്റ്റായി സിനമയിലെത്തി നായകനായി വിസ്മയിപ്പിച്ച ജോജു ജോര്‍ജ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. മധുരം എന്നാണ് ചിത്രത്തിന്റെ പേര്. അഹമ്മദ് കബീറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ജൂണ്‍ എന്ന ചിത്രത്തിനു ശേഷം അഹമ്മദ് കബീറും ജോജു ജോര്‍ജും ഒരുമിച്ചെത്തുന്ന ചിത്രംകൂടിയാണ് മധുരം.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തിറങ്ങി. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ്, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ആഷിഖ് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോജുവിന് പുറമെ, അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍, ഇന്ദ്രന്‍സ്, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. എറണാകുളം, കോട്ടയം, ഫോര്‍ട്ടകൊച്ചി എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.

Story highlights: Joju George New Movie Madhuram