ഈജിപ്തിലെ പിരമിഡിൽനിന്നും ലോകാവസാനത്തെക്കുറിച്ചുള്ള തെളിവുകൾ ലഭിക്കുമെന്ന് ഐസക് ന്യൂട്ടൺ വിശ്വസിച്ചിരുന്നു; അപൂർവ്വ കുറിപ്പ്
ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞരിൽ ഒരാളാണ് ഐസക് ന്യൂട്ടൻ. ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം, പ്രപഞ്ച ശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. ഇപ്പോഴിതാ ഏറെ ശ്രദ്ധനേടുകയാണ് അദ്ദേഹത്തിന്റേത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു അപൂർവ്വ കുറിപ്പ്. പകുതി കത്തി നശിച്ച നിലയിൽ കണ്ടെത്തിയ കുറിപ്പിൽ ഈജിപ്തിലെ പിരമിഡുകളെക്കുറിച്ച് അദ്ദേഹം പഠനം നടത്തിയതിന്റെ ചില തെളിവുകളാണ് ലഭ്യമായിരിക്കുന്നത്.
പിരമിഡുകളെക്കുറിച്ച് അദ്ദേഹം നടത്തിയ പഠനത്തിൽ നിന്നും ലോകാവസാനത്തിന്റെ സൂചനകൾ ലഭിക്കുമെന്ന് ഐസക് ന്യൂട്ടൺ വിശ്വസിച്ചിരുന്നുവെന്ന് കരുതുന്ന തെളിവുകൾ അടക്കം ഈ കുറിപ്പിൽ കണ്ടെത്തിയിട്ടുണ്ട്.
ന്യൂട്ടന്റെ മരണശേഷം ഇത്തരത്തിൽ നിരവധി തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്നാണ് അദ്ദേഹത്തിന്റെ ഗുരുത്വാകർഷണ സിദ്ധാന്തത്തിനും ബൈബിളിലെ ലോകാവസാനത്തിനും വരെ തെളിവുകൾ പിരമിഡിൽ നിന്നും ലഭിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായി കണ്ടെത്തിയത്.
Read also: ‘അറിഞ്ഞില്ല, ആരും പറഞ്ഞില്ല’- മഞ്ജു വാര്യരെ രസകരമായി ട്രോളി നവ്യ നായർ
ഇത്തരത്തിൽ അദ്ദേഹം സൂക്ഷിച്ച പല കുറിപ്പുകളും തീപിടുത്തത്തിൽ നശിച്ചിരുന്നു. ഇതിൽ നിന്നും പൂർണമായും നശിക്കാതെ ലഭിച്ച അപൂർവ ചില കുറിപ്പുകളാണ് ഇത്.
1727 മാർച്ച് 20 ന് 85-ആം വയസിലാണ് ന്യൂട്ടൺ മരണത്തിന് കീഴടങ്ങിയത്.
Story Highlights: Isaac Newton’s attempts to unlock secret code of pyramid