‘അറിഞ്ഞില്ല, ആരും പറഞ്ഞില്ല’- മഞ്ജു വാര്യരെ രസകരമായി ട്രോളി നവ്യ നായർ

December 10, 2020

മലയാളികളുടെ പ്രിയ നായികയാണ് നവ്യ നായർ. കലോത്സവ വേദിയിൽ നിന്നും അഭിനയലോകത്തേക്ക് എത്തിയ നവ്യ വിവാഹ ശേഷം ചെറിയൊരു ഇടവേളയെടുത്തിരുന്നു. വി കെ പ്രാകാശ് ഒരുക്കുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യ വീണ്ടും അഭിനയ ജീവിതത്തിൽ സജീവമാകുന്നത്. സിനിമയിൽ ധാരാളം സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന നവ്യയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് മഞ്ജു വാര്യർ. നവ്യ സിനിമയിലേക്ക് എത്തിയ കാലംമുതൽ തന്നെ മഞ്ജു വാര്യരുമായി സൗഹൃദത്തിലാണ്. ഇപ്പോഴിതാ, ഒരു ബർഗർ ഷോപ്പിൽ ചെന്നപ്പോഴും അടുത്ത സുഹൃത്തായ മഞ്ജുവിനെയാണ് നവ്യക്ക് ഓർമ്മ വരുന്നത്.

പലവിധത്തിലുള്ള ബർഗറുകൾക്കിടയിൽ മഞ്ജു വാര്യരുടെ പേരുമായി സാമ്യമുള്ള ഒരു ബർഗർ കണ്ടപ്പോഴാണ് നവ്യക്ക് പ്രിയ സുഹൃത്തിനെ ഓർമ്മ വന്നത്. ആ ബർഗറിന്റെ ചിത്രത്തിനൊപ്പം ‘അറിഞ്ഞില്ല, ആരും പറഞ്ഞില്ല’ എന്ന രസികൻ ക്യാപ്ഷനും ചേർത്ത് മഞ്ജുവിനെ ട്രോളുകയാണ് താരം.

അതേസമയം, മഞ്ജു വാര്യരും നവ്യയും സിനിമയിൽ രണ്ടാം വരവ് ആഘോഷമാക്കുകയാണ്. പതിനാലു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു വാര്യർ സിനിമയിലേക്ക് മടങ്ങിയെത്തിയത്. ഇപ്പോൾ നിരവധി ചിത്രങ്ങളാണ് മഞ്ജു നായികയായി റിലീസിന് തയ്യാറെടുക്കുന്നത്.

Read More: കാശ്മീരി പെൺകൊടിയായി സാനിയ ഇയ്യപ്പൻ; മനം കവർന്ന് ചിത്രങ്ങൾ

6 വർഷത്തെ ഇടവേളയ്‌ക്കൊടുവിലാണ് നവ്യ മടങ്ങിയെത്തുന്നത്. ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നവ്യ യുവജനോത്സവ വേദിയിൽ നിന്നുമാണ് സിനിമയിൽ എത്തിയത്. യുവജനോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് അരങ്ങേറിയ അവസാന നായിക എന്ന് നവ്യ നായരെ വിശേഷിപ്പിക്കാം.

Story highlights-Navya Nair found a special burger