മഞ്ഞിന്റെ താഴ്‌വരയിലേക്ക് സോളോ യാത്ര, വ്യത്യസ്തമായ സ്‌കേറ്റിങ്ങും – ചിത്രങ്ങൾ പങ്കുവച്ച് നവ്യ നായർ

February 24, 2024

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് നവ്യ നായര്‍. നന്ദനത്തിലെ ബാലമണിയായി താരത്തെ ഇന്നും മനസില്‍ സൂക്ഷിക്കുന്നവര്‍ നിരവധിയാണ്.
പിന്നീട് ഒട്ടേറെ സിനിമകളില്‍ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തെങ്കിലും റിയാലിറ്റി ഷോ അടക്കമുള്ള വേദികളില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നവ്യ വ്യത്യസ്തമായ സ്‌കേറ്റിങ് അനുഭവം പങ്കുവച്ചിരിക്കുകയാണ്. ( Navya Nair skating in snow video )

ഒരു സോളോ ട്രിപ്പില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് പങ്കുവച്ചിട്ടുള്ളത്. ‘ഭയം പിറുപിറുക്കുമ്പോഴും ഒറ്റയ്ക്ക് യാത്ര തുടങ്ങുന്നു. ജീവിതത്തിന്റെ ക്യാന്‍വാസ് നിങ്ങളെ കാത്തിരിക്കുന്നു. അധ്വാനം മാത്രമല്ല, പ്രിയപ്പെട്ട ഓര്‍മകളും. നിങ്ങളുടെ അഭിനിവേശങ്ങളെ പിന്തുടരുക. യാത്രയുടെ ആലിംഗനത്തില്‍ എന്റെ ആത്മാവ് വളരും. എന്ന കുറിപ്പോടെയാണ് താരം യാത്രയിലെ സുന്ദരനിമിഷങ്ങള്‍ പങ്കുവച്ചിട്ടുള്ളത്.

മഞ്ഞ് പെയ്യുന്ന താഴ്‌വാരത്ത് വ്യത്യസ്തമായ സ്‌കേറ്റിങ് നടത്തുന്നതിന്റെ വീഡിയോയും പങ്കുവച്ചിരുന്നു. വലിയ ടയര്‍ ട്യൂബിനുള്ളില്‍ ഇരുന്നാണ് താരത്തിന്റെ മഞ്ഞിലെ യാത്ര. വീഡിയോയും ചിത്രങ്ങളും വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് നേടിയത്.

Read Also : ഒരു തീപ്പെട്ടിയോളം മാത്രം; ഇത് ലോകത്തിലെ ഏറ്റവും ചെറിയ വാഷിംഗ് മെഷീൻ- ഗിന്നസ് റെക്കോർഡ്!

നവ്യ നായര്‍ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ ചിത്രമാണ് ‘ഒരുത്തീ’. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വി.കെ പ്രകാശ് സംവിധാനവും എസ് സുരേഷ് ബാബു രചനയും നിര്‍വഹിച്ച ചിത്രം ഹിറ്റായി മാറിയിരുന്നു. അനീഷ് ഉപാസനയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ജാനകി ജാനേ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Story highlights : Navya Nair skating in snow video