പ്രണയ-നര്‍മഭാവങ്ങളില്‍ പ്രേക്ഷഹൃദയത്തിലേറിയ ജയറാമിന് ഇന്ന് പിറന്നാള്‍
മലയാള ചലച്ചിത്രലോകത്ത് അഭിനയ മികവുകൊണ്ടു ശ്രദ്ധേയനായ നടനാണ് ജയറാം. കുടുംബപ്രേക്ഷകരുടെ ഇഷ്ട നായകന്‍. പിറന്നാള്‍ നിറവിലാണ് താരം ഇന്ന്. നിരവധിപ്പേരാണ് ജയറാമിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്.
ഒരു തമിഴ് ബ്രാഹ്‌മണ കുടുംബത്തിലായിരുന്നു ജയറാമിന്റെ ജനനം. കോളജ് പഠനകാലത്ത് മിമിക്രിയില്‍ നിറസാന്നിധ്യമായിരുന്നു താരം. കലാലയ വിദ്യാഭ്യാസത്തിനു ശേഷം കലാഭവന്റെ ഭാഗമായി. പത്മരാജന്‍ സംവിധാനം നിര്‍വ്വഹിച്ച ‘അപരന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സനിമയിലേക്കുള്ള ജയറാമിന്റെ അരങ്ങേറ്റം. തുടര്‍ന്നങ്ങോട്ട് നിരവധി സിനിമകളില്‍ താരം തിളങ്ങി. ജയറാമിന്റെ കഥാപാത്രങ്ങളൊക്കെയും വെള്ളിത്തിരയില്‍ ശ്രദ്ധേയമായിട്ടുണ്ട്.
‘മൂന്നാംപക്കം’, ‘മഴവില്‍ക്കാവടി’, ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’, ‘സന്ദേശം’, ‘മേലേപ്പറമ്പില്‍ ആണ്‍വീട്’, ‘മാളൂട്ടി’, ‘ഇരട്ടക്കുട്ടികളുടെ അച്ഛന്‍’, ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’, ‘മനസിനക്കരെ’, ‘മയിലാട്ടം’, ‘മധുചന്ദ്രലേഖ’, ‘വെറുതെ ഒരു ഭാര്യ’, ‘നോവല്‍’, ‘സ്വപ്ന സഞ്ചാരി’, ‘പകര്‍ന്നാട്ടം’, ‘സീനിയേഴ്സ്’, ‘പഞ്ചവര്‍ണ്ണതത്ത’, ലോനപ്പന്റെ മാമോദീസ, മൈ ഗ്രേറ്റ് ഫാദര്‍, പട്ടാഭിരാമന്‍, മാര്‍ക്കോണി മത്തായി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ജയറാം ചലച്ചിത്രലോകത്ത് നിറഞ്ഞുനില്‍ക്കുന്നു.
Read more: അന്ന് റോഡരികിലിരുന്ന് മാലിന്യം ആഹാരമാക്കിയ പഴനിക്ക് പുതുജീവിതം സമ്മാനിച്ച് ട്വന്റിഫോര്‍
പിറന്നാള്‍ ദിനത്തില്‍ ശ്രദ്ധ നേടുകയാണ് ജയറാമിനെക്കുറിച്ചുള്ള ഒരു സ്‌പെഷ്യല്‍ വീഡിയോ. ലിന്റോ കുര്യനാണ് ഈ വീഡിയോ തയാറാക്കിയിരിക്കുന്നത്. ചലച്ചിത്രതാരങ്ങളുടെ പിറന്നാള്‍ സ്‌പെഷ്യല്‍ വീഡിയോ തയാറാക്കുന്നതില്‍ ശ്രദ്ധേയനാണ് ലിന്റോ കുര്യന്‍. മൂന്ന് മിനിറ്റാണ് ജയറാമിന്റെ പിറന്നാള്‍ സ്‌പെഷ്യല്‍ വീഡിയോയുടെ ദൈര്‍ഘ്യം. ജയറാമിന്റെ കരിയറിന്റെ തുടക്കവും മടങ്ങിവരവുമെല്ലാം ഇഴചേര്‍ത്താണ് വീഡിയോ ഒരുക്കിയിരിക്കുന്നതും.
Story highlights: Jayaram Special Birthday Video