ആസിഫ് അലിയും രജീഷ വിജയനും വീണ്ടും ഒന്നിക്കുന്നു; ‘എല്ലാം ശരിയാകും’ ഈരാറ്റുപേട്ടയിൽ ചിത്രീകരണം ആരംഭിച്ചു
ആസിഫ് അലിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘എല്ലാം ശരിയാകും’. സിനിമ ചിത്രീകരണം ഇന്ന് ഈരാറ്റുപേട്ടയിൽ ആരംഭിച്ചു. സംഗീത സംവിധായകനാണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. മാണി സി കാപ്പൻ, പി സി ജോർജ്, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഡോ. പോള്‍സ് എന്റെര്‍ടൈന്‍മെന്റ് ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ഡോ.പോള്‍ വര്‍ഗീസും തോമസ് തിരുവല്ലയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ആണ് ജിബു ജേക്കബ്.
രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം ഒരു യുവാവിന്റെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്. ആസിഫ് അലിക്കൊപ്പം രജീഷ വിജയനാണ് ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജയിംസ് ഏല്യാ, സേതുലഷ്മി, തുളസി, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Read also:മലമുകളിലെ കൊട്ടാരത്തിൽ രാജാവിനായി നിർമിച്ച ലിഫ്റ്റ്- രാവണന്റെ രാക്ഷസ കോട്ടയുടെ കാഴ്ചകളുമായി സിഗിരിയ
ഷാരിസ് മുഹമ്മദിന്റേതാണ് തിരക്കഥ. ഹരി നാരായണന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശ്രീജിത്ത് നായര്‍ ഛായാഗ്രഹണവും സൂരജ് ഇ.എസ് എഡിറ്റിംഗും നിർവഹിക്കുന്നു.
Story Highlights:jibu jacob asif ali movie ellam shariyakum Inaugurates Ouseppachan