‘ആദ്യമായി ഞാൻ നായകനായ ചിത്രം ആറുവർഷങ്ങൾക്ക് ശേഷം റിലീസിന്’- സന്തോഷം പങ്കുവെച്ച് കാളിദാസ് ജയറാം

December 9, 2020

നായകനായി വേഷമിട്ട ‘ഒരു പക്കാ കഥൈ’ ഓടിടി റിലീസിന് ഒരുങ്ങുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് കാളിദാസ് ജയറാം. ആറു വർഷങ്ങൾക്ക് ശേഷമാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. കാളിദാസ് ജയറാം ആദ്യമായി നായകനായി വേഷമിട്ട ചിത്രം കൂടിയാണ് ഒരു പക്കാ കഥൈ.

‘ആറു വർഷങ്ങൾക്ക് ശേഷം!!! എനിക്ക് ഇപ്പോൾ ആവേശവും സന്തോഷവും പ്രകടിപ്പിക്കാൻ കഴിയുന്നില്ല..
നായകനായി എന്റെ ആദ്യ ചിത്രംഒരു പക്കാ കഥൈ ഈ മാസം 25 മുതൽ..’- കാളിദാസ് കുറിക്കുന്നു. ബാലാജി തരണീധരൻ സംവിധാനം ചെയ്‌ത ചിത്രം ആറു വർഷം മുൻപാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

മേഘ ആകാശിന്റെയും ആദ്യ ചിത്രമായിരുന്നു ‘ഒരു പക്കാ കഥൈ’. സ്കൂൾ പ്രണയവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവങ്ങളും മെഡിക്കൽ സങ്കീർണ്ണതയുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. 96ലൂടെ പ്രസിദ്ധനായ സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ‘ഒരു പക്കാ കഥൈ’.

Read More: ഇനി പൃഥ്വിരാജിന്റെ കുരുതി; ചിത്രീകരണം ഇന്നുമുതല്‍

2014ൽ ചിത്രീകരണം പൂർത്തിയായ ചിത്രം നിരവധി പ്രതിസന്ധികൾ കാരണമാണ് റിലീസ് വൈകിയത്. തുടക്കത്തിൽ നിർമാണ പ്രശ്നങ്ങളായിരുന്നു പ്രതിസന്ധിയെങ്കിൽ പിന്നീടത് സെൻസർ ബോർഡിലെ പ്രശ്നങ്ങളിൽ കുടുങ്ങി. ചിത്രത്തിന് യു / എ സർട്ടിഫിക്കറ്റ് ലഭിച്ചുവെങ്കിലും ഇത് യു-സർട്ടിഫിക്കറ്റ് അർഹിക്കുന്ന ചിത്രമാണെന്ന് നിർമ്മാതാക്കൾക്ക് തോന്നിയതിനാൽ, അവർ റിവൈസിംഗ് കമ്മിറ്റിയിൽ പോയി യു സർട്ടിഫിക്കറ്റ് നേടുകയായിരുന്നു. ബാലാജി തരണീധരൻ പിന്നീട് സീതാകാത്തി എന്ന ചിത്രത്തിലേക്ക് ചേക്കേറിയതോടെ റിലീസ് നീളുകയായിരുന്നു.

Story highlights- kalidas about oru pakka kadhai release date