‘കാളിദാസ്, നിങ്ങൾ അമ്പരപ്പിച്ചുകളഞ്ഞു’- പാവ കഥൈകളിലെ പ്രകടനത്തിന് കയ്യടി നേടി താരം
നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ആദ്യ തമിഴ് ആന്തോളജി ചിത്രമായ പവ കഥൈകൾ മികച്ച പ്രതികരണം നേടുകയാണ്. ഗൗതം മേനോൻ, സുധ കൊങ്കര, വെട്രി മാരൻ, വിഘ്നേഷ് ശിവൻ എന്നിവരാണ് പാവ കഥൈകളിലെ ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. റോണി സ്ക്രൂവാലയും ആഷി ദുവ സാറയും നിർമ്മിക്കുന്ന ചിത്രത്തിൽ സങ്കീർണ്ണമായ ബന്ധങ്ങളെ ചുറ്റിപ്പറ്റിയുള്ള നാല് കഥകളാണ് പങ്കുവെച്ചത്. കൽക്കി കൊച്ച്ലിൻ, അഞ്ജലി, സായ് പല്ലവി, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, സിമ്രാൻ , കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ് തുടങ്ങിയവരാണ് നാല് കഥകളിലായി വേഷമിട്ടത്.
ചിത്രം പ്രേക്ഷകരിലേക്ക് എത്തിയതോടെ മികച്ച പ്രതികരണം നേടുകയാണ് കാളിദാസ് ജയറാമിന്റെ പ്രകടനം. സുധ കൊങ്കര സംവിധാനം ചെയ്ത തങ്കം എന്ന ഹ്രസ്വചിത്രത്തിലാണ് കാളിദാസ് വേഷമിട്ടത്. സത്താർ എന്ന വെല്ലുവിളി നിറഞ്ഞ വേഷത്തിലൂടെ കാളിദാസ് അമ്പരപ്പിച്ചു കളഞ്ഞു എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.
Read More: അഥർവ്വയും അനുപമ പരമേശ്വരനും ഒന്നിക്കുന്ന ‘തള്ളി പോകതെയ്’ ജനുവരിയിൽ റിലീസിന് ഒരുങ്ങുന്നു
സിനിമയിൽ എത്തിയിട്ട് ആറു വർഷമായിട്ടും ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകണോ അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങൾ സമ്മാനിക്കാനോ കാളിദാസിന് .സാധിച്ചിരുന്നില്ല. എന്നാൽ, കാളിദാസിലെ കലാകാരനെ പുറത്തെത്തിച്ചത് സുധ കൊങ്കരയാണ്. പുത്തം പുതു കാലൈ എന്ന ആന്തോളജി ചിത്രത്തിലും സുധ കൊങ്കര കാളിദാസിനെയാണ് നായകനാക്കിയത്. ആ ചിത്രത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച കാളിദാസ്, പാവ കഥൈയിലെ സത്താറും അവിസ്മരണീയമാക്കി. സത്താര്‍ (തങ്കം) എന്ന ട്രാന്‍സ് കഥാപാത്രത്തെയാണ് കാളിദാസ് അവതരിപ്പിക്കുന്നത്.
Story highlights- kalidas jayaram got huge appreciation for pava kadhikal performance