കുരങ്ങിനോട് കുശലം പറഞ്ഞ് കുഞ്ചാക്കോ ബോബൻ- രസകരമായ വീഡിയോ

മലയാളികളുടെ പ്രിയനായകന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. സിനിമയിലെന്ന പോലെ സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. സിനിമാവിശേഷവും കുടുംബ വിശേഷവുമൊക്കെ കുഞ്ചാക്കോ ബോബൻ പതിവായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഷൂട്ടിംഗിനിടയിൽ നിന്നുള്ള രസകരമായ ഒരു വീഡിയോ പങ്കുവയ്ക്കുകയാണ് താരം.
നിഴൽ സിനിമയുടെ ഷൂട്ടിംഗിനായി ഹോഗേനക്കൽ എത്തിയപ്പോഴുള്ള രസകരമായ ഒരു സംഭവമാണ് കുഞ്ചാക്കോ പങ്കുവെച്ചിരിക്കുന്നത്. ഒരു കുരങ്ങിനോട് കുശലം പറയുകയാണ് വീഡിയോയിൽ കുഞ്ചാക്കോ ബോബൻ. എന്തുണ്ട് വിശേഷം എന്നൊക്കെ ചോദിക്കുമ്പോൾ കുരങ്ങ് ശ്രദ്ധിച്ചിരിക്കുകയാണ്. ‘കുറച്ച് മങ്കി ടോക്സ്..പുള്ളി പുറത്തും, നമ്മൾ അകത്തും’ എന്നാണ് വീഡിയോക്കൊപ്പം കുഞ്ചാക്കോ ബോബൻ കുറിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രമാണ് നിഴൽ. കൊച്ചിയിലും ഹോഗേനക്കലുമായി 45 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മിസ്റ്ററി ത്രില്ലറായാണ് ചിത്രം എത്തുന്നത്. ദേശീയ അവാർഡ് നേടിയ എഡിറ്റർ അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴലിൽ കുഞ്ചാക്കോ ബോബൻ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റായ ജോൺ ബേബിയായാണ് എത്തുന്നത്. നയൻതാരയുടെ കാരക്ടർ പോസ്റ്റർ പങ്കുവെച്ചിരുന്നെകിലും കഥാപാത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
Read More: വിജയ്-65 മുരുഗദോസിനൊപ്പമല്ല, നെല്‍സണ്‍ ദിലീപ് കുമാറിനൊപ്പം
വളരെ കുറച്ച് ശ്രദ്ധേയരായ അഭിനേതാക്കൾ മാത്രമാണ് ചിത്രത്തിലുള്ളത്. നവാഗതനായ സഞ്ജീവ് തിരക്കഥയെഴുതുന്ന സിനിമയുടെ ക്രിയേറ്റിവ് വിഭാഗത്തിൽ തീവണ്ടി സംവിധായകൻ ഫെല്ലിനിയുമുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയൻതാര ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്.
Story highlights- kunchacko boban funny video