വിജയ്‌-65 മുരുഗദോസിനൊപ്പമല്ല, നെല്‍സണ്‍ ദിലീപ് കുമാറിനൊപ്പം

December 10, 2020

വിജയ് നായകനാകുന്ന 65ാം ചിത്രം പ്രഖ്യാപിച്ച് സണ്‍ പിക്‌ചേഴ്‌സ്. അനൗണ്‍സ്‌മെന്റ് ടീസറില്‍ വിജയ്ക്കും കലാനിധി മാരനുമൊപ്പം സംവിധായകനായി എത്തുന്നത് നെല്‍സണ്‍ ദിലീപ് കുമാറാണ്. നയന്‍താര നായികയായ കോലമാവ് കോകില എന്ന സിനിമയിലൂടെ കോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് നെല്‍സണ്‍. 

ശിവകാര്‍ത്തികേയനെ നായകനാക്കി ഒരുക്കിയ ഡോക്ടര്‍ എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന സിനിമയുമാണ് ദളപതി 65. അതേസമയം, വിജയ്‌യുടെ അറുപത്തിയഞ്ചാം ചിത്രം മുരുഗദോസിനൊപ്പമാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഗാംഗ്സ്റ്റര്‍ ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്. അതേസമയം, ടാർഗറ്റ് രാജ എന്നാണ് ചിത്രത്തിന്റെ പേരെന്ന് അടുത്തിടെ ലീക്കായിരുന്നു. അതുകൊണ്ടാണ് ചിത്രത്തിന്റെ പ്രഖ്യാപനം പെട്ടെന്ന് തന്നെ നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.

Read More: വയസ് ഏഴ്, ഉയരം നാലടി, വെയ്റ്റ് ലിഫ്റ്റിങ്ങിലെ റെക്കോഡ് 80 കിലോഗ്രാം; അത്ഭുതമാണ് റോറി

അതേസമയം, കരിയറിൽ ആദ്യമായി പ്രൊഫസറുടെ വേഷം അവതരിപ്പിക്കുന്ന ‘മാസ്റ്റർ’ റിലീസിന് തയ്യാറെടുക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് കൊവിഡ് പ്രതിസന്ധി കാരണം നീളുകയാണ്. കൊവിഡ് പ്രതിസന്ധി കാരണം നേരിടുന്ന റീലീസ് കാലതാമസത്തെക്കുറിച്ച് ആരാധകർ നിരാശരാണെങ്കിലും, തിയേറ്ററുകളിൽ ചിത്രം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലുമാണ്. ‘മാസ്റ്റർ’ തിയേറ്റർ റിലീസ് തന്നെയാണെന്ന് സംവിധായകൻ ലോകേഷ് കനകരാജ് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.

Story highlights- vijay 65movie Thalapathy65 directed by nelson dilpkumar