ആസിഫ് അലി നായകനാകുന്ന ‘കുഞ്ഞെല്‍ദോ’; മാത്തുക്കുട്ടി ചിത്രം വരുന്നു

December 24, 2020

വിത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷക പ്രീതി നേടിയതാണ് ആര്‍ ജെ മാത്തുക്കുട്ടി. നടനും അവതാരകനും ആര്‍ജെയുമൊക്കെയായ മാത്തുക്കുട്ടി സംവിധാന രംഗത്തേക്കും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. ‘കുഞ്ഞെല്‍ദോ’ എന്നാണ് മാത്തുക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭത്തിന്റെ പേര്.

ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചു. അതേസമയം ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പോസ്റ്ററുകളും ഗാനങ്ങളും ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. സ്‌കൂൾ ഓർമ്മകൾ നിറച്ചാണ് ‘ഇടനാഴിയിൽ ഓടിക്കയറണ ചെറുകാറ്റ്..’ എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത്. ഫെയർവെൽ ആഘോഷങ്ങളും ഓട്ടോഗ്രാഫ് എഴുത്തും പറയാത്ത പ്രണയവുമൊക്കെ പാട്ടിൽ അതിമനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്.

Read also:‘മണിച്ചിത്രത്താഴി’ലെ ഇഷ്ടരംഗം വെളിപ്പെടുത്തി ശോഭന; വീഡിയോ

ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സിനിമയുടെ രചനയും മാത്തുക്കുട്ടി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. 

ആസിഫ് അലിക്കൊപ്പം പുതുമുഖം ഗോപിക ഉദയന്‍ ആണ് നായികയായി എത്തുന്നത്. ഇരുവർക്കും പുറമെ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Story Highlights: kunjeldo movie clean u Certificate