കേന്ദ്ര കഥാപാത്രങ്ങളായി സൗബിനും മംമ്തയും; ലാല്‍ജോസ് സിനമയുടെ ചിത്രീകരണം ഡിസംബര്‍ 14 മുതല്‍
സൗബിന്‍ ഷാഹിറും മംമ്താ മോഹന്‍ദാസും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. ലാല്‍ ജോസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഡിസംബര്‍ പതിനാല് മുതല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. റാസല്‍ഖൈമയിലാണ് ചിത്രീകരണം. പൂര്‍ണമായും ഗള്‍ഫ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് ചിത്രത്തിന്റെ നിര്‍മാണം. ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇഖ്ബാല്‍ കുറ്റിപ്പുറവും ലാല്‍ ജോസും ഒരുമിക്കുന്ന നാലാമത്തെ ചിത്രംകൂടിയാണ് ഇത്. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നിവയാണ് ഈ കൂട്ടുകെട്ടിലൊരുങ്ങിയ മറ്റ് ചിത്രങ്ങള്‍.
Read more: അന്ന് റോഡരികിലിരുന്ന് മാലിന്യം ആഹാരമാക്കിയ പഴനിക്ക് പുതുജീവിതം സമ്മാനിച്ച് ട്വന്റിഫോര്‍
നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മാറി ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സലീംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം പുതുമുഖതാരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍.
Story highlights: Lal Jose New Movie Shoot Start Soon