ഇത് ആസ്മാൻ; കൊച്ചിയിലെ ട്രാഫിക് സിഗ്നലിലൂടെ ബലൂൺ വിറ്റ് നടന്ന അതേ പെൺകുട്ടി

കൊച്ചിയിലെ ട്രാഫിക് സിഗ്നലിൽ മൊബൈൽ ഫോൺ കവറുകളും ബലൂണുകളും ഒക്കെ വിൽക്കാനായി നടക്കുന്ന പെൺകുട്ടികളെ കാണാറില്ലേ… തെരുവോരങ്ങളിൽ വെയിലും ചൂടും വകവയ്ക്കാതെ കർമ്മനിരതരാകുന്ന രാജസ്ഥാനി പെൺകുട്ടികളിൽ ഒരാൾ മാത്രമായിരുന്നു കഴിഞ്ഞ ദിവസം വരെ ആസ്മാനും. എന്നാൽ ഇപ്പോൾ ആസ്മാൻ സെലിബ്രിറ്റി ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയുടെ ക്യാമറക്കണ്ണിലൂടെ ഒരു സൂപ്പർ മോഡലായി മാറിയിരിക്കുകയാണ്.
യഥാർത്ഥ മേക്കോവർ എന്ന ചിന്തയിൽ നിന്നുമാണ് രാജസ്ഥാൻ നാടോടി പെൺകുട്ടി ആസ്മാനെ സൂപ്പർ മോഡലാക്കി മഹാദേവൻ തമ്പിയും കൂട്ടരും മാറ്റിയത്. പരമ്പരാഗത രാജസ്ഥാനി വേഷം ധരിച്ച് കൊച്ചിയിലെ ട്രാഫിക്ക് സിഗ്നലിലൂടെ നടക്കുന്ന ആസ്മാനെ ഇതിനായി തെരെഞ്ഞെടുത്തു. എന്നാൽ കാര്യം അവതരിപ്പിച്ചപ്പോൾ പേടിയോടെ മാറിനിന്ന ആസ്മാനും കുടുംബവും പിന്നീട് ഒരു മേക്കോവറിന് സമ്മതം മൂളുകയായിരുന്നു.
മേക്കപ്പ് ആർട്ടിസ്റ്റിനോടും കോസ്റ്റ്യൂം ഡിസൈനറോടും ഒന്നും പുതിയ മോഡലിനെക്കുറിച്ചുള്ള വിവരങ്ങൾ മഹാദേവൻ തമ്പി പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ സ്റ്റുഡിയോ ഫ്ലോറിൽ എത്തിയ ആസ്മാനെ കണ്ട് കൗതുകം അടക്കാൻ അവിടെ കൂടിയിരുന്നവർക്കും കഴിഞ്ഞില്ല.
Read also:അച്ഛൻ ജയിലിൽ, ‘അമ്മ ഉപേക്ഷിച്ചുപോയി; തെരുവിൽ നായക്കൊപ്പം കിടന്നുറങ്ങിയ ബാലനെ ഏറ്റെടുത്ത് പൊലീസ്
നാല് വസ്ത്രങ്ങളിൽ നാല് ഗെറ്റപ്പിലാണ് ആസ്മാന്റെ ചിത്രങ്ങൾ പകർത്തിയത്. മേക്കോവർ ഫോട്ടോഷൂട്ടിന്റെ മേക്കിങ് വീഡിയോ കഴിഞ്ഞ ദിവസം മഹാദേവൻ തമ്പി യുട്യൂബിൽ പങ്കുവെച്ചിരുന്നു. മികച്ച സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Story Highlights: mahadevan thampis makeover photos of rajasthani girl