അച്ഛൻ ജയിലിൽ, ‘അമ്മ ഉപേക്ഷിച്ചുപോയി; തെരുവിൽ നായക്കൊപ്പം കിടന്നുറങ്ങിയ ബാലനെ ഏറ്റെടുത്ത് പൊലീസ്

December 16, 2020

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു ചിത്രമാണ് തെരുവിൽ നായക്കൊപ്പം കിടന്നുറങ്ങുന്ന അങ്കിത് എന്ന ബാലന്റേത്. ഒൻപതോ പത്തോ വയസ് മാത്രമുള്ള ബാലൻ തെരുവിൽ ബലൂൺ വിറ്റാണ് ജീവിക്കുന്നത്. മുസാഫർ നഗറിലെ തെരുവിൽ കഴിയുന്ന ബാലന് അച്ഛൻ ജയിലിൽ ആണെന്നും ‘അമ്മ തന്നെ ഉപേക്ഷിച്ച് പോയി എന്നും മാത്രമാണ് അറിയാവുന്നത്. ബലൂൺ വിറ്റ് കിട്ടുന്ന പണം കൊണ്ട് ഭക്ഷണം വാങ്ങി കഴിച്ചാണ് ഈ കുഞ്ഞുബാലൻ തെരുവിൽ ജീവിക്കുന്നത്.

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഡാനി എന്ന നായക്കൊപ്പം തെരുവിലെ കടത്തിണ്ണയിൽ കിടന്നുറങ്ങുന്ന ബാലന്റെ ചിത്രം വൈറലായതോടെ കുട്ടിയെ കണ്ടെത്താൻ അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. ഇതോടെ മുസാഫർ നഗർ പൊലീസ് കുട്ടിയെ കണ്ടെത്തി. ഇപ്പോൾ പൊലീസ് സംരക്ഷണത്തിലാണ് അങ്കിതും നായയും ഉള്ളത്.

Read also:ഇഷ്ടതാരങ്ങൾ എല്ലാം ഒന്നിച്ച്; ഇതാണ് ഫുട്‍ബോളിലെ സ്വപ്ന ടീം

അതേസമയം ‘എപ്പോഴും അങ്കിതിന്റെ കൂടെ ഈ നായ ഉണ്ടാകും. നായക്കുള്ള പാൽ പോലും സ്വന്തമായി പണിയെടുത്ത് കിട്ടുന്ന പണത്തിൽ നിന്ന് മാത്രമേ അങ്കിത് വാങ്ങിക്കാറുള്ളു. ആരിൽ നിന്നും ഒന്നും സൗജന്യമായി വാങ്ങിക്കില്ലെന്നുമാണ്’ അങ്കിത് ജോലി ചെയ്യുന്ന കടയുടെ ഉടമ പറഞ്ഞിരിക്കുന്നത്. അതേസമയം അങ്കിതിന്റെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ മുസാഫർ നഗർ പൊലീസ്.

Read also:ശസ്ത്രകിയക്കിടെ പിയാനോ വായിച്ച് ഒൻപത് വയസുകാരി; വീഡിയോ

Story Highlights:boy living with dog in melts people’s hearts