‘അന്നേ ചേർത്തു നിർത്തുന്നവനാണ് നീ’- കാളിദാസിന് ആശംസയുമായി ക്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് സഹോദരി മാളവിക
കാളിദാസിന്റെ ബാല്യവും കൗമാരവുമെല്ലാം മലയാളി പ്രേക്ഷകർക്ക് മുന്നിലായിരുന്നു. നായകനായി വീണ്ടും സ്ക്രീനിലേക്ക് എത്തിയപ്പോഴും, കൊച്ചു കൊച്ചു സന്തോഷങ്ങളിൽ കണ്ട ആ കൊച്ചുപയ്യനോട് തോന്നിയ ഇഷ്ടമാണ് മലയാളികൾ കാളിദാസിന് നൽകിയത്. വിവിധ ഭാഷകളിലായി കൈനിറയെ ചിത്രങ്ങളുമായി സജീവമാകുന്ന കാളിദാസിന് പിറന്നാൾ ആശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കുടുംബവും, സുഹൃത്തുക്കളും,ആരാധകരും. വളരെ കുറിപ്പും ചിത്രവുമാണ് സഹോദരി മാളവിക പങ്കുവെച്ചത്.
‘അന്നേ ചേർത്തു നിർത്തുന്നവനാണ് നീ’ എന്ന കുറിപ്പിനൊപ്പം രണ്ടു ചിത്രങ്ങളും മാളവിക പങ്കുവെച്ചിരിക്കുന്നു. ക്യാംപ് ഫയറിന് സമീപത്ത് കാളിദാസിന്റെ കൈയ്യിൽ ചാഞ്ഞിരിക്കുന്ന ചിത്രവും ഇരുവരും കുട്ടിക്കാലത്ത് കുതിരപ്പുറത്തിരിക്കുന്ന ചിത്രവുമാണ് മാളവിക പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടിലും മാളവികയെ ചേർത്തുപിടിച്ചിരിക്കുകയാണ് കാളിദാസ്.
കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ ജയറാമിന്റെ മകന്റെ വേഷത്തിലാണ് കാളിദാസ് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. പിന്നീട് എന്റെ വീട്, അപ്പൂന്റേം എന്ന ചിത്രത്തിലും ജയറാമിനൊപ്പം വേഷമിട്ടു. പിന്നീട് തമിഴ് സിനിമയിൽ നായകനായാണ് കാളിദാസ് എത്തിയത്.
എന്നാൽ,ആദ്യ ചിത്രം ഇതുവരെ റിലീസ് ചെയ്തിരുന്നില്ല. എന്തായാലും ഈ ലോക്ക് ഡൗൺ കാലം കാളിദാസിന് സന്തോഷങ്ങളുടേതാണ്. കാരണം, പത്താം പുതു കാലൈ എന്ന ആന്തോളജി ചിത്രത്തിൽ സുധ കൊങ്കര സംവിധാനം ചെയ്ത ഭാഗത്തിൽ കാളിദാസ് വളരെയധികം ശ്രദ്ധനേടി. പിന്നാലെ, ബാക്ക് പാക്കേഴ്സ് എന്ന ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തു.
Read More: ഹാപ്പി ബർത്ത്ഡേ കണ്ണമ്മാ; കാളിദാസിന് പിറന്നാൾ ആശംസകളുമായി പാർവ്വതി
ഇപ്പോഴിതാ, മറ്റൊരു തമിഴ് ആന്തോളജി ചിത്രമായ പാവൈ കഥകൾ എന്ന ചിത്രത്തിൽ അമ്പരപ്പിക്കുന്ന വേഷത്തിലാണ് താരം എത്തുന്നത്. ട്രെയ്ലറിലൂടെ തന്നെ കാളിദാസ് അമ്പരപ്പിച്ചുകഴിഞ്ഞു. അതോടൊപ്പം തന്നെ, കാളിദാസ് നായകനായി അഭിനയിച്ച ആദ്യ ചിത്രം ഒരു പക്കാ കഥൈയും റിലീസിന് ഒരുങ്ങുകയാണ്.
Story highlights- malavika about kalidas