‘സ്നേഹത്തിലൂടെ വേദനകൾ മറന്നു’-മകൾക്കൊപ്പം മഞ്ഞിൽ കളിക്കുന്ന വീഡിയോ പങ്കുവെച്ച് മന്യ

December 18, 2020

ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ നടി മന്യ ഇപ്പോൾ കുടുംബത്തിനൊപ്പം സാമ്യം ചിലവഴിക്കുന്ന തിരക്കിലാണ്. വെള്ളിത്തിരയിൽ നിന്നും അകന്നു നിൽക്കുമ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് വിശേഷം പങ്കുവയ്ക്കുന്നുണ്ട് മന്യ. ഇപ്പോഴിതാ, മകൾ ഓമിക്കൊപ്പം മഞ്ഞിൽ കളിക്കുന്ന വീഡിയോ പങ്കുവയ്ക്കുകയാണ് നടി. വിവാഹശേഷം, ന്യൂയോർക്കിലാണ് മന്യ.

കഴിഞ്ഞ ദിവസം ഒരു മെഡിക്കൽ ആവശ്യമുണ്ടായെന്നും രാത്രി മുഴുവൻ വേദന കാരണം ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിലും മകൾക്കൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിക്കുമ്പോൾ ആ വേദന മറക്കുന്നുവെന്നുമാണ് വീഡിയോക്കൊപ്പം മന്യ കുറിക്കുന്നത്.

‘എന്റെ പ്രിയപ്പെട്ട ഓമിക്കൊപ്പം ഓരോ ദിവസവും പരമാവധി പ്രയോജനപ്പെടുത്തുകയാണ് ️..ജീവിതം എളുപ്പമല്ല. എന്നിരുന്നാലും, പരാതിപ്പെടുന്നതിനുപകരം, നിങ്ങൾ അനുഗ്രഹിക്കപ്പെട്ടതിൽ പൂർണ്ണമായി ജീവിക്കുന്നതിലൂടെ സ്വയം സന്തോഷം സൃഷ്ടിക്കുന്നതാണ് നല്ലത്. എല്ലായ്പ്പോഴും പോസിറ്റീവായി തുടരുക! എനിക്ക് ഇന്നലെ ഒരു മെഡിക്കൽ നടപടിക്രമം ഉണ്ടായിരുന്നു. വേദനയുള്ളതിനാൽ രാത്രി മുഴുവൻ ഉറങ്ങാൻ കഴിഞ്ഞില്ല. എന്നാൽ ഇന്ന് മഞ്ഞിൽ എന്നോടൊപ്പം കളിക്കുന്ന ഓമിയുടെ സന്തോഷം എന്റെ വേദനയെക്കുറിച്ച് മറക്കാൻ പ്രേരിപ്പിച്ചു . സ്നേഹം വേദനയെ സ്നേഹത്തിലൂടെ മറികടക്കുന്നു’- മാന്യയുടെ വാക്കുകൾ.

പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് നടി മന്യ അഭിനയ രംഗത്തേക്ക് എത്തിയത്. പഠിക്കാനേറെ ഇഷ്ടമുണ്ടായിരുന്നിട്ടും അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നപ്പോഴാണ് മന്യ സിനിമയിലേക്ക് എത്തിയത്. എന്നാൽ, 41 സിനിമകൾക്ക് ശേഷം വീണ്ടും പഠനത്തിലേക്ക് മടങ്ങുകയായിരുന്നു നടി. ജോക്കർ എന്ന സിനിമയിലൂടെയാണ് മന്യയെ മലയാളികൾക്ക് പരിചയം. പിന്നീട് നിരവധി മലയാള ചിത്രങ്ങളിൽ മന്യ സാന്നിധ്യമറിയിച്ചു.

Read More: ചതിയിലകപ്പെടുന്ന പെൺജീവിതങ്ങളുടെ കഥ പറയുന്ന ചിത്രം; ‘ഖെദ്ദ’ ചിത്രീകരണം പൂർത്തിയായി

അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് വെറുതെ വീട്ടിലിരിക്കുകയല്ല മന്യ. ഫിനാൻസ് പ്രൊഫഷണലായി ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. കുടുംബത്തോടൊപ്പമുള്ള ഒട്ടേറെ ചിത്രങ്ങൾ മന്യ സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട്.

Story highlights- manya about her daughter